29.8 C
Kollam
Saturday 5th September, 2026 | 12:55:56 PM
Home News Local പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ശാസ്താംകോട്ട.ജൂനിയർ ചെംബർ ഇൻ്റർനാഷണൽ, ജെ.സി.ഐ ശാസ്താംകോട്ട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഫക്‌ടീവ് പബ്ളിക് സ്പീക്കിംഗ് എന്ന പേരിൽ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
JCI ഇൻഡ്യ നാഷണൽ ട്രയിനർ സെനറ്റർ നിഖിൽ ദാസ് പാലവിള ക്ലാസ് നയിച്ചു.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് Z ആൻ്റണി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻ്റ് സതീഷ്‌കുമാർ. ആർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം എസ്.ദിലീപ് കുമാർ,JCI ഭാരവാഹികളായ ഗീവർഗ്ഗീസ്,ബിന്ദു രാജേഷ്,ശ്രീജിത, മഹേശ്വരി എന്നിവർ സംസാരിച്ചു.