നരേന്ദ്രമോദി ജനങ്ങളെ വിഭജിക്കുവാൻ ശ്രമിക്കുന്നു

ശാസ്താംകോട്ട:ജനങ്ങളെഒന്നായി മുന്നോട്ട് കൊണ്ട് പോകേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കി രാജ്യത്തെ ജനങ്ങളെ രണ്ട് തട്ടാക്കി വോട്ട് നേടി വീണ്ടും അധികാരത്തിൽ എത്താനാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്ന് ഐ.എൻ.ടി യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ആരോപിച്ചു. കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന ഇൻഡ്യാ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കും. ഇൻഡ്യയിലെ മതേതര നേതാക്കൾ ഒന്നടങ്കം രാഹുൽ ഗാന്ധിക്ക് വേണ്ടി സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം അധിക്ഷേപിച്ച് സംസാരിക്കുന്നത് നരേന്ദ്രമോദിയെ പ്രീതിപ്പെടുത്തി അഛനും മകളും ജയിലിൽ പോകാതിരിക്കാനാണന്നും കാർത്തിക് ശശി പറഞ്ഞു. കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ മാർച്ചും യോഗവും ഐ.സി.എസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി, തോമസ് വൈദ്യൻ,വർഗ്ഗീസ് തരകൻ,എസ്. രഘുകുമാർ , ഷാജി ചിറക്കുമേൽ, മനാഫ് മൈനാഗപ്പള്ളി, പി. അബ്ലാസ് , തടത്തിൽ സലിം, കെ. സോമൻ പിള്ള , എം. എ.സമീർ, വി.രാജീവ് മൈനാഗപ്പള്ളി, തടത്തിൽഅബ്ദുൽ റഷീദ്, അനിൽചന്ദ്രൻ , നൂർ ജഹാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു

Advertisement