യുഡിഎഫ് മൈനാഗപ്പള്ളി,ശൂരനാട് വടക്ക് മണ്ഡലം കൺവെൻഷൻ

ശാസ്താംകോട്ട : യുഡിഎഫ് മാവേലിക്കര മണ്ഡലം സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ
പ്രചാരണർത്ഥം മൈനാഗപ്പള്ളി,ശൂരനാട് വടക്ക്
മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷനുകൾ നടന്നു. കുറ്റിയിൽമുക്കിൽ നടന്ന മൈനാഗപ്പള്ളി കൺവെൻഷൻ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലംചെയർമാൻ കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.എം.വി.ശശികുമാരൻ നായർ,
രവി മൈനാഗപ്പള്ളി,വൈ.ഷാജഹാൻ,
ഗോകുലം അനിൽ,തുണ്ടിൽ നാഷാദ്,കെ.സുകുമാര പിള്ള,ഉല്ലാസ് കോവൂർ,പി.എം സെയ്ദ്,വിദ്യാരംഭം ജയകുമാർ,വർഗ്ഗീസ് തരകൻ,ബിജു മൈനാഗപ്പള്ളി,ഇടവനശ്ശേരി സലാഹുദീൻ,എബി പാപ്പച്ചൻ,ഹാഷിം സുലൈമാൻ,ബി.രഘുകുമാർ,
കുറ്റിയിൽ സി.വൈ.ശ്യാം,
കെ.പുഷ്പ രാജൻ,തടത്തിൽ സലിം, സിജു കോശി വൈദ്യൻ,നൂർജഹാൻ കാരൂർക്കടവ്,അനിൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആനയടിയിൽ നടന്ന ശൂരനാട് വടക്ക് മണ്ഡലം കൺവെൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഗോകുലം അനിൽ,കാരയ്ക്കാട്ട് അനിൽ,ബാബു ഹനീഫ,ചേർന്നല്ലൂർ അഷറഫ്, നളിനാക്ഷൻ,പ്രസന്നൻ,സി.കെ പൊടിയൻ,ലത്തീഫ്,അരുൺ ഗോവിന്ദ്,സുഹൈൽ അൻസാരി എന്നിവർ സംസാരിച്ചു.

Advertisement