വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം .മുൻവിരോധത്താൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പനയം, ചെമ്മക്കാട് തഴശ്ശേരി വീട്ടിൽ ഫിബിൻ (30) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. പനയം, ചെമ്മകാട്, പുഷ്പ ഭവനിൽ ഹുബാൾട്ട്(55) നെയാണ് ഇയാളും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന മുൻ വിരോധം നിമിത്തം കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.00 മണിയോടെ ഫിബിനും സംഘവും ഹുബാൾട്ടിന്റെ വീട്ടിൽ വടികളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ശേഷം ചീത്ത വിളിച്ചുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. തലക്ക് അടിയേറ്റ് മാരകമായി പരിക്ക് പറ്റിയ ഹുബാൾട്ടിനെ ഇവർ വീണ്ടും മർദ്ദിച്ച് അവശനാക്കിയ ശേഷം വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹുബാൾട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത അഞ്ചാലൂംമൂട് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്ന് വരികയാണ്. അഞ്ചാലൂംമൂട് പോലീസ് ഇൻസ്‌പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ രജീഷ്, പ്രതീപ് കുമാർ, വിനോദ്, എ.എസ്.ഐ രാജേഷ് സിപിഒ രാജഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

 

Advertisement