ആയിക്കുന്നത്ത് കാട്ടുപന്നിയുടെ ആക്രമണം, വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിക്ക് പരിക്ക്

ആയിക്കുന്നം : നായയുടെ കുര കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ യുവതിയെ
കാട്ടുപന്നി ആക്രമിച്ചു.ശൂരനാട് തെക്ക് ആയിക്കുന്നം തുണ്ടിൽ വടക്കതിൽ അജയൻ്റെ ഭാര്യ മഹേശ്വരിയെ(31) ആണ് പന്നി ആക്രമിച്ചത്.ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വ വൈകിട്ട് നാലിന് ആയിരുന്നു സംഭവം.യുവതിയുടെ നടുവിന് ഇടിച്ച് മറിച്ചിട്ട ശേഷം തേറ്റ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.പിന്നീട് പന്നി ഉള്ളന്നൂർ ഭാഗത്തേക്ക് ഓടി മറഞ്ഞു.

Advertisement