കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയും മതിലും ഇടിച്ചു തകര്‍ത്തു

കൊട്ടാരക്കര: കൊല്ലം-തെങ്കാശി ദേശീയപാതയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയും മതിലും ഇടിച്ചു തകര്‍ത്തു. ഇന്നലെ രാവിലെ 6ന് തെങ്കാശിയില്‍ നിന്നും കൊല്ലത്തേക്ക് പോകും വഴി നെടുവത്തൂര്‍ താമരശ്ശേരി ജങ്ഷന് സമീപം ജ്യൂസ് കടയിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. സമീപത്തെ മതില്‍ ഇടിച്ചു തകര്‍ത്ത് ബസ് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കടയും സാമഗ്രികള്‍ക്കും നാശനഷ്ടം ഉണ്ടായി.

Advertisement