2 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

Advertisement

കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ചന്ദനത്തോപ്പ്, ചാത്തിനാംകുളം, കല്ലുവിള കിഴക്കതില്‍, സുധി എന്ന സുനീഷ് (43) ആണ് അഞ്ചാലുംമൂട് പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്. 1.98 കിലോഗ്രാം കഞ്ചാവാണ് പോലീസ് ഇവരില്‍ നിന്ന് പിടികൂടിയത്. കൊല്ലം സിറ്റി അഡീഷണല്‍ എസ്പി സക്കറിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടത്തിവരുന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30ന് നടത്തിയ പരിശോധനയില്‍ സുനീഷ് സഞ്ചരിച്ച് വന്ന സ്‌കൂട്ടറിന്റെ സീറ്റിന്റെ ഉള്ളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. പ്രതിയായ സുനീഷ് കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയിലെ കണ്ണിയാണെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറുപൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു. അഞ്ചാലുംമൂട് പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഗിരീഷ്, പ്രദീപ്കുമാര്‍ സിപിഒ രാജഗോപാല്‍, അരുണ്‍ എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ് എസ്‌ഐ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement