കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവർണറുടെ നടപടിക്ക് സ്റ്റേ

കൊച്ചി. ഗവർണർക്ക് തിരിച്ചടിയായി ഹൈക്കോടതി സ്റ്റേ.കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ
നിർദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. മാര്‍ ഇവാനിയോസിലെ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്

സെനറ്റിലേക്ക് നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. യോഗ്യതയുള്ള വിദ്യാർഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.

ഹൈക്കോടതി നടപടി എസ് എഫ് ഐ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.ഗവർണറുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി നടപടി,എസ് എഫ് ഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. ഗവർണർ എബിവിപി ക്കാരെ മാനദണ്ഡങ്ങൾ മറികടന്നു നിയമിച്ചു.സർവകലാശാല കാവിവത്കരിക്കാൻ ശ്രമിച്ച ഗവർണർക്ക് തിരിച്ചടി.കേരളത്തിൽ ഗവർണറേ ഉപയോഗിച്ച് സർവകലാശാകൾ പിടിച്ചടക്കാൻ ആർ. എസ്. എസ് ശ്രമം.ഗവർണർ നടത്തിയത് ഭരണഘടന ലംഘനം.ഇതിനു കോൺഗ്രസ് മൗന അനുവാദം നൽകുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

Advertisement