രാജസ്ഥാനിലും ബിജെപിക്ക് പുതിയ മുഖ്യമന്ത്രി

Advertisement

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ്മയെ പ്രഖ്യാപിച്ചു. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ജയ്പൂരില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്നു ഭജന്‍ ലാല്‍. എബിവിപിയുലൂടെയാടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ എത്തുന്നത്.
വൈകിട്ട് നാലുമണിക്ക് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ രാജ്നാഥ് സിംഗ്, വിനോദ് താവ്ഡെ, സരോജ് പാണ്ഡെ എന്നിവര്‍ പങ്കെടുത്തിരുന്നു. ആദ്യമായാണ് ഭജന്‍ ലാല്‍ നിയമസഭയിലെത്തുന്നത്.

Advertisement