എ ഐ റ്റി യു സി സ്ഥാപക ദിനവും, ഗുരുദാസ് ദാസ് ഗുപ്ത ദിനവും ആചരിച്ചു

തിരുവല്ല: എ ഐ റ്റി യു സി സ്ഥാപക ദിനവും, ഗുരുദാസ് ദാസ് ഗുപ്ത ദിനവും ആചരിച്ചു.
എ ഐ റ്റി യു സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
തിരുവല്ല താലൂക് ഗവണ്മെന്റ് ആശുപത്രിയിൽ
രോഗികൾക്കും ,കൂടെ ഇരിക്കുന്നവർക്കും
വിശപ്പ് രഹിത പ്രഭാത ഭക്ഷണം വിതരണം നടത്തി. തുടർന്ന് പി റ്റി പുന്നൂസ് സ്മാരകത്തിൽ പി എസ് റെജിയുടെ ആധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ ഐ റ്റി യു സി മണ്ഡലം സെകട്ടറി തങ്കമണി വാസുദേവ് പതാക ഉയർത്തി. കൃഷ്ണൻകുട്ടി, അശോക് മാത്യു, ശശി കുമാർ, അനിൽ, സാബു ചാത്തമല, സുരേഷ് പാലിയേക്കര, അനിൽ മുത്തൂർ, എന്നിവർ പ്രസംഗിച്ചു.

Advertisement