പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധസദസ്സ് നടത്തി

ശാസ്താം കോട്ട: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷാമബത്തകുടിശിഖക്ക് മുൻകാല പ്രാബല്യം അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക,മെഡിസിപ് പ്രീമിയം വർധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധസദസ്സ് നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ എൻ. സോമൻപിള്ള, സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ സമദ് ജില്ലാകമ്മിറ്റി അംഗങ്ങളായ ആയിക്കുന്നം സുരേഷ്, തങ്ങൾ കുഞ്ഞ്, ലീലമണി,ജോൺ മത്തായി നേതാക്കളായ അസൂറബീവി, എം ഐ. നാസർഷാ, ശൂരനാട് രാധാകൃഷ്ണൻ,എസ്.ശിവൻപിള്ള,കെ പി. ബാലചന്ദ്രൻ, മാത്യു വട്ടവിള,കെ. സാവിത്രി രാധാകൃഷ്ണപിള്ള,അനിൽകുമാർ,പുത്തൂർ സഹദേവൻ എന്നിവർ സംസാരിച്ചു.

Advertisement