പത്തുദിവസംമുമ്പ് കാണാതായ ആള്‍ 120അടി താഴ്ചയുള്ള കുഴിയില്‍ ജീവനോടെ

Advertisement

കുണ്ടറ. പത്തു ദിവസം മുൻപ് കുണ്ടറയിൽ നിന്നും കാണാതായ ഇടക്കര സ്വദേശി ബിജുവിനെ 120 അടി താഴ്ചയുള്ള കുഴിയിൽ നിന്നും ജീവനോടെ കണ്ടെത്തി.

കുണ്ടറ ഇടക്കരയിലുള്ള അലിന്റു ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കുഴിയിലാണ് കാണപ്പെട്ടത്. സമീപവസി ആയിരുന്ന ആന്റോ ആണ് ബിജു കുഴിയിൽ കിടക്കുന്നത് കണ്ടത്. ശരീരമാസകാലം മുറിവ് ഉണ്ടായിരുന്നു.

ഉടൻ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊല്ലത്തു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മാനസിക പ്രശ്നമുള്ള വ്യക്തിയായിരുന്നു ബിജു. പത്തുദിവസം മുൻപ് കാണ്മാനില്ല എന്ന് പറഞ്ഞ് മകൻ പോലീസിൽ പരാതി കൊടുത്തിരുന്നു.

കുണ്ടറ പോലീസും ഫയർഫോഴ്സും സാമൂഹ്യപ്രവർത്തകരായ റോഷൻ, മനീഷ്യസ് ബെർണാഡ് , എ. ആർ. ജോസ്, ആന്റോ, റോണി എന്നിവരുടെ നേതൃത്വത്തിലാണ് ബിജുവിനെ പുറത്തെടുത്തത്.

Advertisement