ഐആര്‍ഇ ഖനന മേഖലയിൽ നിന്നും മണ്ണുമായി വന്ന വാഹനംസമരസമിതിക്കാർ തടഞ്ഞു

Advertisement

കരുനാഗപ്പള്ളി.ഐആര്‍ഇ ഖനന മേഖലയിൽ നിന്നും മണ്ണുമായി വന്ന വാഹനംസമരസമിതിക്കാർ തടഞ്ഞു.’ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കരുനാഗപ്പള്ളി അയണി വേലികുളങ്ങരയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി യൂടെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിൻ്റെ 152-ാം ദിവസമാണ് വാഹനം തടഞ്ഞത്.

– സംഭവവുമായി കരുനാഗപ്പള്ളി എസിപി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി വാഹനം കടത്തിവിട്ടത്. തനസീൽദാർ ഫാത്തിമ സുമയ്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസ് നടപടി.അനിശ്ചിതകാല സമരം തുടങ്ങി മൂന്നാം തവണയാണ് വാഹനം തടയുന്നത്.വ്യവസായ വകുപ്പ് മന്ത്രിയുമായി ഈ മാസം പത്താം തീയതി കായംകുളത്ത് വെച്ച് സമരസമിതിക്കാരുമായി ചർച്ച വെച്ചിരിക്കുന്നതിനിടയിലാണ് സമരം വാഹനം തടയുന്നതിലേക്ക് നിങ്ങിയത്.മുൻപ് രണ്ട് തവണ ചർച്ചക്ക് വിളിച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ചർച്ച നടന്നില്ല. ഈ സാഹചര്യത്തിൽ ചർച്ച നടക്കുന്നതു വരെ ഖ ന നം നിർത്തിവെക്കണമെന്നാവശ്വപ്പെട്ടായിരുന്നു. വാഹനം തടഞ്ഞത്. ഇന്നലെയും ലോറി തടഞ്ഞിരുന്നു.

Advertisement