പത്തനാപുരത്ത് 20-കാരി തൂങ്ങിമരിച്ച നിലയില്‍

പത്തനാപുരത്ത് 20-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം ചേകത്താണ് സംഭവം. ചേകം താന്നി വിളവീട്ടില്‍ ബിജു-സുശീല ദമ്പതികളുടെ മകള്‍ അനില ബിജുവാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചത്. ബികോം ബിരുദധാരിയായ അനില കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സിന് പഠിച്ചു വരികയായിരുന്നു. അമ്മ മുറ്റത്ത് നില്‍ക്കുന്ന സമയം കിടപ്പുമുറിയിലെ ഉത്തരത്തില്‍ ഷാള്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഷാള്‍ അറുത്ത് അനിലയെ നിലത്തിട്ടു. ഓടി കൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അനിലയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. പത്തനാപുരം പൊലീസ് കേസെടുത്തു.

Advertisement