യുവകലാസാഹിതി ശൂരനാട് മണ്ഡലം സമ്മേളനം

ശാസ്താംകോട്ട: യുവകലാസാഹിതി ശൂരനാട് മണ്ഡലം സമ്മേളനം ചക്കുവള്ളിയിൽ നടന്നു. ചക്കുവള്ളി എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യുവകലാസാഹിതി ജില്ലാ സെക്രട്ടറി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു.

മനു പോരുവഴി അധ്യക്ഷനായിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ, യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി പൊഫ എസ് അജയൻ, സിപി ഐ ജില്ലാ കൗൺസിൽ അംഗം കെ സി സുഭദ്രാമ്മ, രാജു കൃഷ്ണൻ, ശാസ്താംകോട്ട ഭാസ്, എം വിജയകൃഷ്ണൻ, ഇന്ദിര കൃഷ്ണൻ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ആർ മദന മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ സി ബി കൃഷ്ണചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഭാരവാഹികളായി പി ശിവപ്രസാദ് (പ്രസിഡന്റ്) ഗിരിജാദേവിയമ്മ, ഗിരീഷ് നല്ല വീട്ടിൽ ( വൈസ് പ്രസിഡന്റ്) ആർ മദന മോഹനൻ (സെക്രട്ടറി) സി മോഹനൻ , സരോജാക്ഷൻ പിള്ള (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement