ആയുർവേദ ക്യാമ്പ് നടന്നു


ചവറ : വികാസ് വനിതാ വേദിയുടെയും ആയുർവേദ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആയുർവേദ ചികിത്സാ ക്യാമ്പ് വികാസ്ഹാളിൽ നടന്നു. മഴക്കാലരോഗങ്ങൾ, പകർച്ചപനി തുടങ്ങിയ രോഗങ്ങൾക്കാണ് ചികിത്സ സംഘടിപ്പിച്ചത്. മരുന്നുകളുടെ വിതരണവും നടന്നു.

ചവറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികാസ് വനിതാവേദി പ്രസിഡന്റ് ഷൈല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വസന്തകുമാർ, വിനോദ്, ഡോക്ടർ രതീഷ് കുമാർ, ഡോക്ടർ ജ്യോതി എന്നിവർ സംസാരിച്ചു. അഡ്വ. സ്മിത എ ഭദ്രൻ സ്വാഗതവും രജനി നന്ദിയും രേഖപ്പെടുത്തി.

Advertisement