മദ്യലഹരിയിൽ മാതാപിതാക്കൾ കുഞ്ഞിനെ വീടിനുപുറത്തേക്ക് എടുത്തെറിഞ്ഞു

കൊല്ലം. മദ്യലഹരിയിൽ മാതാപിതാക്കൾ കുഞ്ഞിനെ വീടിനുപുറത്തേക്ക് എടുത്തെറിഞ്ഞു. കൊല്ലം കുറവൻ പാലത്താണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിയുടെ അച്ഛനെയും അമ്മയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി 8 മണിയോടെയാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂര സംഭവം ഉണ്ടായത്.കൊല്ലം കുറവൻ പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയും രാത്രി മദ്യപിക്കുന്നതിനിടെ അടുത്ത് വന്ന മകളെ എടുത്ത് പുറത്തേക്ക് എറിഞ്ഞുവെന്നാണ് പരാതി. ഇരുവരും മദ്യപിച്ചു സ്ഥിരം പ്രശ്നമുണ്ടാക്കുന്നവരാണെന്നും നാട്ടുകാർ പറയുന്നു. ദമ്പതികൾ മദ്യ ലഹരിയിൽ ഒന്നര വയസ്സുള്ള മകളെ എടുത്തെറിഞ്ഞതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്ര പരിചരണ വിഭാഗത്തിലാണ് .സംഭവത്തിൽ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വൈദ്യ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു.

Advertisement