വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയെ കണ്ടെത്തി; രക്ഷാപ്രവർത്തനം 46 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട മഹാരാജനെ കണ്ടെത്തി. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളിയെ കണ്ടെത്തിയത്. തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക്. കിണറിനുള്ളിൽ മണ്ണിടിയുന്ന സാഹചര്യത്തിൽ കിണറിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം താത്കാലികമായതിനെ തുർന്ന് ആലപ്പുഴയിൽ നിന്ന് 26 അംഗഎൻ ഡിആർ എഫ് സംഘം എത്തിയിരുന്നു.

മണ്ണിടിച്ചിൽ തടയാനുള്ള മെറ്റൽ റിംഗ് ഉടൻ എത്തുമെന്നും റിംഗ് ഇറക്കിയ ശേഷം രക്ഷാപ്രവർത്തനം തുടരുമെന്നും ഫയർഫോഴ്സ്. ശനി രാവിലെ 9 മണിക്കാണ് കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തമിഴനാട് സ്വദേശി മഹാരാജൻ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ്, പൊലീസ്,  സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്

Advertisement