താനൂരിലെ 22ജീവനുകള്‍ മറന്നു, കൊല്ലം അഷ്ടമുടി ക്കായലില്‍ അപകടകരമായ വിനോദസഞ്ചാരം തകൃതി, വിഡിയോ

കൊല്ലം. മലപ്പുറത്ത് താനൂരില്‍ വിനോദസഞ്ചാരബോട്ട് മറിഞ്ഞ് 22ജീവനുകള്‍ പൊലിഞ്ഞ് ഒരു മാസമായിട്ടില്ല ജില്ലയില്‍ അഷ്ടമുടിക്കായലില്‍ ഒരു നിയന്ത്രണവും പാലിക്കാതെ വിനോദസഞ്ചാരികള്‍.
കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിലാണ് പ്രധാനമായും വിനോദസഞ്ചാരികള്‍ ജലയാത്രക്ക് എത്തുന്നത്. നിരവധി ഹൗസ്‌ബോട്ടുകള്‍ വിജയകരമായി ഇവിടെനിന്നും സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ പരന്നു കിടക്കുന്ന അഷ്ടമുടിക്കായലിന്റെ പല ഭാഗങ്ങളില്‍ നിന്നും ചെറുവള്ളങ്ങളിലും ബോട്ടുകളിലും മറ്റും കായലില്‍ വിനോദസഞ്ചാരികളെ ചുറ്റിക്കാണിക്കല്‍ നടക്കുന്നുണ്ട്. ഇതില്‍ പ്രധാനമാണ് സാമ്പ്രാണിക്കോടി മണ്‍റോത്തുരുത്ത് എന്നിവിടങ്ങള്‍. ഹൗസ് ബോട്ടുകലില്‍നിന്നും ആളെ ചെറുവള്ളങ്ങളിലേക്ക് മാറ്റി മണ്‍റോത്തുരുത്തിന്റെ ഉള്‍ ത്തോടുകളിലൂടെയും കണ്ടല്‍ക്കാടുകളിലൂടെയും കൊണ്ടുപോകുന്ന പതിവുമുണ്ട്.

മിക്ക ഹൗസ് ബോട്ടുകളിലെയും ജീവനക്കാര്‍ വളരെ കര്‍ശനമായി ജാക്കറ്റ് ധരിക്കണണെന്ന് നിര്‍ദ്ദേശിക്കുമെങ്കിലും ചിലര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥ തുടരുന്നു. ചെറുവള്ളങ്ങളില്‍ വിനോദസഞ്ചാരികളെ മല്‍സരിച്ച് വിളിച്ചു കയറ്റുന്നവര്‍ക്ക് യാത്രക്ക് ആളെകിട്ടുക എന്നതിലാണ് ശ്രദ്ധ. വളരെ അപകടകരമായ സ്ഥിതി അഷ്ടമുടിക്കായലിലുണ്ട്. വള്ളങ്ങളില്‍ ജാക്കറ്റ് ഉണ്ടെങ്കിലും ഇത് പലരും ധരിക്കാറില്ല. കൊച്ചുകുട്ടികളുമായി വള്ളപ്പടിയില്‍ ഇരിക്കുന്നവരെ മിക്കപ്പോഴും കാണാം.താനൂരില്‍ മരിച്ചവരില്‍ 11കുട്ടികളായിരുന്നു എന്നതും ആരുമോര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ഒരു പരിശോധനയ്ക്കും ആളില്ലെന്നതും സത്യമാണ്.

സുരക്ഷിതമായ ടൂറിസത്തിനാണ് നൂറുമാര്‍ക്ക് എന്നത് ടൂര്‍ ഓപ്പറേറ്റര്‍മാരും മനസിലാക്കുന്നില്ല.

Advertisement