പെർമിറ്റ് ഫീസ് വർദ്ധനവ് പിൻവലിക്കണം എൽ കെ ശ്രീദേവി

ശാസ്താംകോട്ട: അന്യായമായി വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫിസ് വർദ്ധനവ് പിൻവലിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണ ഫീസ് ആയിരം ഇരട്ടിയിലധികം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പഞ്ചായത്താഫീസുകളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൻ്റെ താലൂക്ക്തല ഉദ്ഘാടനം മൈനാഗപ്പള്ളി പഞ്ചായത്താഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു .യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, രവി മൈനാഗപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ,കേരള കോൺഭ്രസ്സ് (ജെ) സംസ്ഥാനസ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ബിജുമൈനാഗപ്പള്ളി, മണ്ഡലം പ്രസിഡൻ്റുമാരായ വിദ്യാരംഭം ജയകുമാർ, സിജുകോശി വൈദ്യൻ, ബി.സേതുലക്ഷ്മി, ചിറക്കുമേൽ ഷാജി, വർഗ്ഗീസ് തരകൻ ,തടത്തിൽ സലിം , ഷൗക്കത്ത് ഇടവന്നശ്ശേരി, മോഹനൻ പിള്ള കണിച്ചേരി ൽ,ശാമുവൽ തരകൻ , ജോൺസൻ വൈദ്യൻ, ലാലി ബാബു, വർഗ്ഗീസ് തരകൻ ഹരിമോഹനൻ ,സുരേഷ് ചാമ വിളതു ടങ്ങി യ വർ പ്രസംഗിച്ചു

Advertisement