തിരുനല്ലൂർ കാവ്യോത്സവം മെയ് ഒന്ന് മുതൽ മൂന്ന് വരെ

കൊല്ലം. തിരുനല്ലൂർ കാവ്യോത്സവം മെയ് ഒന്ന് മുതൽ മൂന്ന് വരെ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. ഒന്നിന് വൈകിട്ട് നാലിന് തിരുനല്ലൂർ കരുണാകരൻ രചിച്ച വിപ്ലവഗാനങ്ങളു ടെ സംഘാവതരണത്തോടെ കാവ്യോ പ്രസവം ആരംഭിക്കും. കെപിഎസി ചന്ദ്ര ശേഖരൻ സംഗീതം നല്കിയ സംഘഗീതി കളുടെ ഏകോപനം കെ ചന്ദ്രാസനൻ നിർവഹിക്കും. 4.30ന് തിരുനലർ സുതി കേന്ദ്രം അധ്യക്ഷൻ ബിനോയ് വിശ്വം മുഖ മൊഴി പറയും. 4.45ന് തിരുനല്ലൂർ കവിത സൂക്ഷ്മവായനയിൽ തെളിയുന്ന വിശാല ലോകങ്ങൾ എന്ന വിഷയത്തിൽ രോഹി ണി പുന്നക്കാട്ടിന്റെ പ്രഭാഷണം. അഞ്ചി നീ തിരുനല്ലൂർ കവിതകളും ഗാനങ്ങളും, കവി കളം ഗായകരും അവതരിപ്പിക്കുന്ന കാവ്യ സന്ധ്യ. കുരീപ്പുഴ ശ്രീകുമാർ, വി ടി മുരളി, ഡോ. ഡൊമിനിക് ജെ കാട്ടൂർ, കണിമോൾ, ഗിരീഷ് പുലിയൂർ, മുഖത്തല ശിവജി, കെ സജീവ്കുമാർ, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, കരിങ്ങന്നൂർ സുഷമ, ടി ജി സുരേഷ് കുമാർ, കെപിഎസി ലീലാകൃഷ്ണൻ, എന്നിവർ കാവ്യസന്ധ്യയിൽ പങ്കെടുക്കും. 6.30 ന് കഥാപ്രസംഗം: തിരുനല്ലൂരിന്റെ ‘രാത്രി’. അവതരണം വി. ഹർഷകുമാര്‍.

രണ്ടിന് രാവിലെ 10ന് തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരം. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി കോളേജ് വിഭാഗങ്ങളി ലാണ് മത്സരം. രാവിലെ 10 മുതൽ കാവ്യചിത്രങ്ങൾ, തിരു

നല്ലൂര്‍ കവിതകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദർശനം:രാവിലെ 10.30 മുതൽ കവിതകാഴ്ച, തിരുനല്ലൂരിന്‍റെ കവിതകളെ ആസ്പദമാക്കി തല്‍സമയം ചിത്ര രചന.ബൈജു ദേവ്, അനിൽ അഷ്ടമുടി, ബൈജു പുനുക്കന്നൂര്‍, വിനോദ് ശങ്കർ, കുസുമ, ഡോ. ശ്രീകല, ബിന്ദു ഋഷി എന്നിവർ പങ്കെടുക്കും. തുടര്‍ന്ന് കരകൗശലക്കാഴ്ചകൾ, കരകൗശല നിർമ്മിതികളുടെ പ്രദർശനം.

വൈകിട്ട് അഞ്ചിന് സദസ്യരും പങ്കെ ടുക്കുന്ന സംവാദം, ‘ജനവേദി’, വിഷയം ഇന്ത്യയെ രക്ഷിക്കാൻ ഒരു ജനകീയ മുന്നണി. സംവാദത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാ ബു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവ് കെ എൻ എ ഖാദർ, സി പിഐ(എം) സംസ്ഥാനകമ്മിറ്റി അംഗം എക്സിക്യൂട്ടീവ് അംഗം എം ലിജു എന്നി വർ പങ്കെടുക്കും. തിരുവനന്തപുരം ദൂര ദർശൻ പ്രോഗ്രാം വിഭാഗം മുൻ മേധാവി ബൈജു ചന്ദ്രൻ മോഡറേറ്ററായിരിക്കും.

മൂന്നിന് രാവിലെ 10ന് പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം. രാവിലെ 10.30 മുതൽ ഫെയ്സ്ബുക്ക് കൂട്ടായ്മ കാവ്യകേളി അംഗങ്ങളുടെ ഒത്തുചേരൽ കെ രാജഗോപാല്‍,സരിതമോഹന്‍,ഭാമ എന്നിവർ ഏകോപനം നിർവഹിക്കും. ഷീജ വക്കം മുഖമൊഴി പറയും പ്രദർശ നങ്ങളും തത്സമയ ചിത്രരചനാ മൂന്നാം ദിവസവും തുടരും. വൈകിട്ട് നാലിന് കാവ്യാലാപന, ചിത്രരചനാ മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് സമ്മാന വിതരണം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഡപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ നിർവ്വഹിക്കും.

വൈകിട്ട് 4.30ന് തിരുനല്ലൂരിന്‍റെ സുഹൃത്തുക്കളുടെയും ശിഷ്യരുടെയും അനുവാചകരുടെയും ഒത്തുചേരൽ, സ്മൃതിസംഗമം’. മുൻമന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ, പി എസ് സുപാൽ എംഎൽഎ, കേരള സർവകലാശാല മലയാള വിഭാഗം അധ്യാപകർ ഡോ. ടി കെ സന്തോഷ് കുമാർ, ഗീതാ നസീർ, കവി മാധവൻ പുറച്ചേരി തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ഏകോപനം നിർവ്വഹിക്കും. വൈകിട്ട് ആറിന് അന്തി മയങ്ങുമ്പോൾ, പ്രദീപ് സ്വാതിചിത്ര, സണ്ണി ഡാനിയൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ.

Advertisement