ഭാര്യയെയും ഭാര്യാമാതാവിനെയും അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

ഓയൂർ. മരുതമൺ പള്ളിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ . കുണ്ടറ ഇളമ്പള്ളൂർ തെറ്റിക്കുന്ന് തെക്കതിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന ബാബു, ഇയാളുടെ സുഹൃത്ത് കുണ്ടറ അമ്പിപ്പൊയ്കയിൽ പാറയിൽ വീട്ടിൽ റെജി എന്നിവരെയാണ് പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നതു കാരണം യുവതി മരുതമൺ പള്ളിയിലുള്ള കുടുംബവീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ച് വന്നിരുന്നത്. ഇന്നലെ മദ്യലഹരിയിൽ ഇവിടെയെത്തിയ ക്യാബുവും റെജിയും ചേർന്ന് യുവതിയെയും മാതാവിനെയും അതിക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിയിയതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement