സമ്മര്‍ സ്പോട്സ് കോച്ചിംഗ് ക്യാമ്പ്

Advertisement

കൊല്ലം. കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റിന്‍റെ ഭാഗമായിട്ടുള്ള സിറ്റി പോലീസിന്‍റെ ചില്‍ഡ്രന്‍ & പോലീസ് റിസോഴ്സ് സെന്‍ററിന്‍റേയും കൊല്ലം ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റേയും കൊല്ലം ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം ജില്ലയിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മര്‍ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ കൊല്ലം മോഡല്‍ ബോയ്സ് ഹൈസ്ക്കൂളില്‍ വച്ച് നടത്തുന്നതാണ്.


അത്ലറ്റിക്സ്, ഫുട്ബോള്‍, കബഡി, യോഗ & മെഡിറ്റേഷന്‍, മൊയ്തായ്, പ്രീ-റിക്രൂട്ട്മെന്‍റ് ട്രെയിനിംഗ് എന്നീ ഇനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 10 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റയുമായി 10.04.2023 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കൊല്ലം മോഡല്‍ ബോയ്സ് ഹൈസ്ക്കൂളില്‍ എത്തിചേരണം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ:കെ.എസ് ജയചന്ദ്രന്‍(എന്‍.ഐ.എസ് അത്ലറ്റിക്സ് കോച്ച്): 9446957432, 9496468102 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement