കൊല്ലം ബാര്‍അസോസിയേഷന്‍ തിരഞ്ഞടുപ്പില്‍ ഇടതു തരംഗം

കൊല്ലം. ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം. ഒന്‍പതില്‍ എട്ടു സീറ്റുകളും ഇടതുപക്ഷം നേടി. നൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്ലാവരും നേടിയിരിക്കുന്നത്.ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സും സംയുക്തമായി നിര്‍ത്തിയ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.ലോയേഴ്സ് യൂണിയന്‍ നേതാവ് കെബി മഹേന്ദ്ര 238വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്.

ബോറിസ് പോള്‍(119),ശ്രീദേവി വി(118),ബിനോയ് ബാല്‍(100) ,രമ്യാ നടരാജന്‍(222) വൈശാഖ് വി, അരവിന്ദ് പി, ദീപു ബി, എന്നിവർ വന്ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒന്പത് അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.എട്ടു പേർ എൽ ഡി ഫ് ഉം ഹരിപ്രിയ എതിർ പാനലിൽ നിന്നും വിജയിച്ചു.അഡ്വ ഓച്ചിറ അനിൽകുമാർ നേതൃത്വം നൽകിയ കഴിഞ്ഞ ഭരണ സമിതിയും എൽ ഡി ഫ്നായിരുന്നു. കോർട്ട് കോംപ്ലക്സ് അടക്കം ഒട്ടനവധി പദ്ധതികൾ കൊണ്ട് വരാൻ കഴിഞ്ഞ ഭരണസമിതി ക്കു കഴിഞ്ഞിരുന്നു.

Advertisement