തെന്നല യു പി എസിൽ ഇക്കോ സ്റ്റോൺ പദ്ധതി സമർപ്പിച്ചു

ശൂരനാട്.കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനുള്ള നൂതന പദ്ധതിയായ ഇക്കോ സ്റ്റോൺ പദ്ധതിയുടെ സമർപ്പണം ശൂരനാട് വടക്ക് തെന്നല യു പി എസിൽ നടന്നു. ജെ സി ഐ ശാസ്താംകോട്ടയുടേയും സുഗതവനം ചാരിറ്റബിൾ  ട്രസ്റ്റിന്റെയും സഹകരണത്തോടെ കുന്നത്തൂർ താലൂക്കിലെ

സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തണൽ മര തറയുടെ സമർപ്പണം വാർഡ് അംഗം അമ്പിളി ഓമനക്കുട്ടനും ജേ സി ഐ സോൺ വൈസ് പ്രസിഡന്റ്‌ ജെയു പ്രകാശും ചേർന്ന് നിർവഹിച്ചു. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് ബ്രിക്സുകളായി ഉപയോഗിച്ച് മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ നിർമിക്കുന്ന പദ്ധതിയാണ് ഇത്.
യോഗത്തിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ പ്രിയദർശിനിയെ പൊന്നാടയിട്ട് ആദരിച്ചു.ചടങ്ങിൽ ജെ സി ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ്‌ അഡ്വ ദീപ അശോകൻ അധ്യക്ഷയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ പ്രിയദർശിനി സ്വാഗതം പറഞ്ഞു. ജെ സി ഐ മുൻ പ്രസിഡന്റ്‌ എൽ സുഗതൻ പദ്ധതി വിശദീകരണം നടത്തി. എം സി മധു,രാജേഷ് കണ്ണങ്കര, നിഖിൽ ദാസ് അധ്യാപകരായ മിനി,സൗമ്യ എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കൃഷ്ണൻ നന്ദി പറഞ്ഞു. പദ്ധതിയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

Advertisement