പ്രഥമ മലയപ്പൂപ്പൻ പുരസ്‌കാരം നാഞ്ചിയമ്മയ്ക്ക് സമ്മാനിച്ചു

പ്രഥമ മലയപ്പൂപ്പൻ പുരസ്കാരം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര പിന്നണി ഗായികയുമായ നാഞ്ചിയമ്മക്ക് സമ്മാനിക്കുന്നു

മലനട . പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയ പ്രഥമ മലയപ്പൂപ്പൻ പുരസ്കാരം നാഞ്ചിയമ്മ ഏറ്റുവാങ്ങി.

ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ആണ് ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര പിന്നണി ഗായികയുമായ നാഞ്ചിയമ്മക്ക് പുരസ്കാരം സമ്മാനിച്ചത്. ക്ഷേത്രത്തിൽ നടന്ന പൊതുസമ്മേളനവും അവാർഡ് വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ,ഭരണസമിതി വൈസ് പ്രസിഡന്റ് രതീഷ് ഇടയ്ക്കാട് ട്രഷറർ നമ്പൂരത്ത് തുളസി എന്നിവർ സംസാരിച്ചു.

Advertisement