ഭാര്യയേയും മകളേയും വെട്ടി പരിക്കേല്‍പ്പിച്ച
പ്രതി പിടിയില്‍

ചാത്തന്നൂര്‍.ഭാര്യയേയും മകളേയും വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. കാരംകോട്, സനൂജ് മന്‍സിലില്‍ സനൂജ് (32) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. പ്രതിയും ഭാര്യയുമായി വഴക്കുണ്ടാകുമ്പോള്‍ ഭാര്യ പിണങ്ങി മകളുമായി സുഹൃത്തായ ഷൈലജയുടെ വീട്ടില്‍ പോയി നില്‍ക്കുകയാണ് പതിവ്. ഇതിന്‍റെ വിരോധത്തില്‍ കഴിഞ്ഞ 09 ന് രാത്രി 11 മണിക്ക് ഷൈലജയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി അവിടെയുണ്ടായിരുന്ന ഭാര്യയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരുമായി വാക്ക്തര്‍ക്കമുണ്ടാകുകയും പ്രതി കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടേയും മകളേയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലും ചാത്തന്നൂര്‍ എക്സൈസിലുമായുള്ള നിരവധി കഞ്ചാവ് കേസുകളിലും കാപ്പാ കേസിലും പ്രതിയായിട്ടുള്ള ആളാണ്. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി പിടികൂടിയത്.

Advertisement