വീല്‍ചെയറിലും വീര്യം ചോരാതെ ഈ വില്ലേജ് ഓഫീസര്‍

ചവറ . മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള റവന്യു അവാർഡ് നേടിയത് വീല്‍ചെയറില്‍ ജീവിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍. പന്മന വില്ലേജ് ഓഫിസര്‍ വടുതല പാപ്പുറത്ത് സി രാധാകൃഷ്ണനാണ് പൂര്‍മാരോഗ്യവാന്മാരുടെയും കാര്യക്ഷമതയെ കടത്തിവെട്ടി അംഗീകാരത്തിന് മുന്നിലെത്തിയത്.

ശരീരത്തിന്റെ ചലനശേഷിക്ക് തകരാറുണ്ടായിട്ടും (മസ്ക്കുലാർ ഡിസ്ട്രോഫി) രോഗാവസ്ഥയെയും അപകടങ്ങളെയും അവഗണിച്ചും ഇച്ഛാശക്തിയോടെ നേരിട്ടും തന്റെ ഔദ്യാഗിക ജീവിതം സംപൂര്‍ണ്ണമായി ജനോപകാരപ്രദമാക്കിയ പന്മന വില്ലേജ് ഓഫീസർ സി. രാധാകൃഷ്ണന് ജില്ലയിലെ മികച്ച വില്ലേജ് ആഫീസർക്കുള്ള പുരസ്‌കാരം ലഭിച്ചതിൽ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആഹ്ളാദമാണ്.

ജോയിലില്‍കയറിയപ്പോള്‍മുതല്‍ ബലഹീനതയും അസ്വസ്ഥതയുംമുണ്ടായിരുന്നു.എന്നാലത് ക്രമേള വര്‍ദ്ധിച്ചു.2016മുതല്‍ പൂര്‍ണമായി വീല്‍ചെയറിലായി. ഇല്ക്ട്രിക വീല്‍ചെയറുകളെപ്പറ്റികേട്ടാണ് ഓസ്ട്രിച്ച് മൊബിലിറ്റിയുടെ ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിയത്. പിന്നീട് അതായി ജീവിതം. ഭാര്യ. ചിത്രലേഖയും മക്കളായ അഭിഷേക് നായരും ജ്യോതി കൃഷ്ണയും അച്ഛന്‍റെ വീല്‍ചെയര്‍ ജീവിതത്തിന് തുണയാണ്.

courtesy. whatsapp

ശാരീരിക വെല്ലുവിളികൾ ജനസേവനത്തിന് തടസ്സമല്ലെന്ന് തെളിയിച്ച രാധാകൃഷ്ണൻ ചവറ സബ് രജിസ്ട്രാറാഫിസ് ഭിന്ന ശേഷി സൗഹൃദമല്ലന്ന് ചൂണ്ടി കാട്ടിയതാനുസരിച് കെ. എം. എം. എല്ലിന്റെ സഹായത്തോടെ റാംപ് നിർമ്മിച്ച് നൽകിയിരുന്നു. കൃത്യത കര്‍മ്മകുശലത ജോലിയോടുള്ള ആത്മാര്‍ഥത എന്നിവയില്‍ വൈകല്യം ഒരു തടസമെയല്ല ഈ ഉദ്യോഗസ്ഥന്. വില്ലേജ് ഓഫീസറുടെ അമിത ജോലിഭാരം വിശ്രമസമയം കുറച്ചാണ് ഇദ്ദേഹം തരണം ചെയ്യുന്നത്. കൊല്ലത്തു നടന്ന അനുമോദന ചടങ്ങില്‍ ഇദ്ദേഹം അവാര്‍ഡ് സ്വീകരിച്ചു.

Advertisement