അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണത്തിന് ഇന്ന് തുടക്കമാകും

ചവറ : പന്മന അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായിട്ടുള്ള ജ്യോതി പ്രയാണഘോഷയാത്രയ്ക്ക് ഇന്ന് പന്മന ആശ്രമത്തിൽ തുടക്കമാകും.

ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് നടക്കുന്ന 111- മത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീ വിദ്യാധിരാജ പരിഷത്ത് നഗറിലെ കെടാവിളക്കിൽ തെളിയ്ക്കുവാനുള്ള ദീപവുമാണ് ജ്യോതി പ്രയാണം.

രാവിലെ 7.30 ന് മഹാ സമാധി ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്ന് പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർത്ഥപാദർ ഹിന്ദുമഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ ക്ക് നൽകി ഉത്ഘാടനം ചെയ്യും.വിവിധ ക്ഷേത്രങ്ങളുടെയും, സമുദായ സംഘടകളുടെയും സ്വീകരണങ്ങൾക്കു ശേഷം കിടങ്ങന്നൂർ വിജാനനന്ദ ആശ്രമത്തിൽ ആദ്യ ദിവസത്തെ ഘോഷയാത്ര അവസാനിക്കും.

ഞയറാഴ്ച ജ്യോതി പ്രയാണ ഘോഷയാത്ര ചെറുകോൽപ്പുഴയിൽ എത്തിച്ചേരും. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജ്യോതി പ്രയാണ ഘോഷയാത്ര ജനറൽ കൺവീനർ പി.ആർ ഷാജി, കൺവീനർ പന്മന മഞ് ജേഷ് എന്നിവർ അറിയിച്ചു.

Advertisement