വിലങ്ങറ കവടിയാട്ടം : വേൽ ഘോഷയാത്ര  കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നിന്നും വില ങ്ങറയിൽ  എത്തി

Advertisement

കടക്കലമ്മയുടെ തിരു സന്നിധിയെ ഭക്തിയിലാറാടിച്ചു വിലങ്ങറ  വേൽ ഘോഷയാത്രയോടെ തൈപൂയത്തിനു തുടക്കം 

കൊട്ടാരക്കര. വിലങറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ  തൈപൂയ കാവടിയാട്ടത്തിന്റെ  ഭാഗമായി   കടക്കലമ്മയുടെ(കടക്കൽ  ദേവി ക്ഷേത്രം ) തിരു സന്നിധിയെ ഭക്തിയിലാറാടിച്ചു വേൽ ഘോഷയാത്ര വിലങ്ങറയിൽ  എത്തി. കഴിഞ്ഞ ദിവസം    ഉച്ചക്ക് രണ്ടു  മണിക്കു പ്രത്യേക പൂജകൾക്ക് ശേഷം കടക്കൽ ദേവി ക്ഷേത്ര നടയിൽ വച്ചു കവടിയാട്ടത്തിനുള്ള ശക്തി വേലുകൾ ക്ഷേത്ര പൂജാരി  വൃതനിഷ്ടയിൽ   കാവിയുടുത്തു ഭക്തി ലഹരിയിൽ ആറാടിയ    സ്വാമിമാർക്ക്  കൈമാറി.

ഹര, ഹരോ, ഹര നാമജപങ്ങളുടെ നടുവിൽ നൂറു കണക്കിന് സ്വാമിമാർ വേൽ തോളിലേറ്റി ക്ഷേത്രത്തിനു വലയം വച്ചു. തുടർന്നു ഇതു അലങ്കരിച്ച രഥത്തിൽ വച്ചു ഘോഷയാത്രയായി ഇരു ദേവസ്വങ്ങളിലെയും ഭാരവാഹികൾ  പുരുഷോത്തമനുണ്ണിത്താൻ, വടയാറ്റൂർ രാധാകൃഷ്ണൻ, ആർ. ശ്രീകുമാർ, ബി. പ്രദീപ് കുമാർ, സി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ  ഘോഷത്ര  ആരംഭിച്ചു. ചടയമംഗലം, ആയുർ, വാളകം, പനവേലി, കൊട്ടാരക്കര, തൃക്കണ്ണമംഗൽ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക്

ശേഷം വൈകിട്ടു ആറു മണിയോടെ വിലങ്ങറയിൽ സമാപിച്ചു. രാത്രി 7നു ശക്തി വേൽ പൂജയും നടന്നു. വെള്ളിയാഴ്ച രാവിലെ കുട്ടികളുടെ തലമുണ്ഡനത്തോടെ ചടങ്ങുകൾ തുടങ്ങും. എട്ടു മണിക്ക് ഇരുപതോളം കൊച്ചു കുട്ടികളാണ് കാവടിയാട്ടത്തിനായി തല മുണ്ഡനം ചെയ്യുന്നത്. വൈകിട്ടു 6.30നു കർപ്പൂര ദീപ കാഴ്ച. ശനിയാഴ്ചയാണ് കാവടി പൂജ. രാത്രി 9മണിക്കാണ് ഇതു. ഞായറാഴ്ച പുലർച്ചെ 4മണി മുതൽ കാവടിയാട്ടം തുടങ്ങും. ഉച്ചക്കാണ് പ്രധാന കാവടിയാട്ടം. നാല്പതോളം ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വാമിമാരാണ് ഇതിൽ പങ്കുയെടുക്കുന്നത്. നൂറോളം സ്വാമിമാർ ഇരുപത് അടിയോളം നീളമുള്ള വേലുകൾ കവിളിൽ ധരിച്ചാണ് കാവടിയാട്ടം നടത്തുന്നത്.

Advertisement