ശാസ്താംകോട്ട കെഎസ്എം ഡി ബി കോളേജിൽ തണ്ണീർത്തട ദിനാചരണം നടത്തി

Advertisement

ശാസ്താംകോട്ട. തടാക സംരക്ഷണത്തിനായി സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കണം. തദ്ദേശവാസികളെയും, വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ശാസ്താംകോട്ട കെഎസ്എം ഡി. ബി കോളേജിൽ നടന്ന തണ്ണീർത്തട ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോക്ടർ പി കെ ഗോപൻ അഭിപ്രായപ്പെട്ടു.

ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നമ്മുടെ കായൽ കൂട്ടായ്മ, എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ ശാസ്താംകോട്ടയിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന തണ്ണീർത്തട ദിന സന്ദേശ റാലി കോളേജിൽ സമാപിച്ചു.എൻവയോൺമെന്റ് പ്രോഗ്രാം മാനേജർ ഡോക്ടർ ജോൺ സി മാത്യു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു, ഗ്ലോബൽ ഇൻഷേറ്റീവ് കോഡിനേഷൻ ഡയറക്ടർ ഡോക്ടർ മുരളി തുമ്മാരു കുടി ഓൺലൈനിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. തണ്ണീർത്തട അതോറിറ്റി മെമ്പർ സെക്രട്ടറി സുനിൽ പമിഡി ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് അൻസർ ഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, പഞ്ചായത്ത് അംഗങ്ങളായ എം,രജനി , വൈ പ്രകാശിനി, ആർ. ഉഷാകുമാരി, നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ, എൻസിസി ഓഫീസർ ക്യാപ്റ്റൻ ടി. മധു, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ഷോബിൻ വിൻസന്റ്, എൻവിയോൺമെന്റ് സയന്റിസ്റ്റ് ഡോക്ടർ ജൂഡ് ഇമ്മാനുവൽ, വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ജുനൈദ് ഹസൻ, ലാൻഡ് അനലിസ്റ്റ് ഡോക്ടർ ദിവ്യ അശോക്,ഭൂമിത്ര സേന ക്ലബ്ബ് കോഡിനേറ്റർ ഡോക്ടർ ലക്ഷ്മി ശ്രീകുമാർ എന്നിവർ സംസാരിച്ചു.തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ചിത്രരചന, ക്വിസ് മത്സരങ്ങൾ എന്നിവയിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും, ട്രോഫിയും ചടങ്ങിൽ വിതരണം ചെയ് തു.

Advertisement