ക്രിസ്തീയ ജീവിതം പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനമായിരിക്കണം റവ. ഫാ. ജേക്കബ് കോശി

തേവലക്കര.ക്രിസ്തീയ ജീവിതം നന്മയുള്ളതായിരിക്കണമെന്നും ക്രിസ്തുവിനെ പോലെ ജീവിതം ദാനമായി കൊടുക്കുന്നവൻ ആയിരിക്കണമെന്നും റവ. ഫാ. ജേക്കബ് കോശി, പൂത്തൂർ പറഞ്ഞു . തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ മാര്‍ആബോ ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടക്കുന്ന തേവലക്കര കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ക്രിസ്തീയ ജീവിതം പ്രതിഫലം ഇച്ഛിക്കാതെയുള്ള സേവനമായിരിക്കണം, ക്രിസ്തുവിനെ പോലെ ത്യാഗോൻമുഖമായതായിരിക്കണം പ്രവൃത്തികള്‍. ആരെങ്കിലും നമ്മുടെ ഹൃദയത്തിൽ ഒരു മുറിവ് ഏൽപ്പിച്ചാൽ അത് ക്ഷമിക്കാൻ , ക്രിസ്തുവിനെ ഓർത്താൽ മതി. ക്രിസ്തു ശാരീരികവും മാനസികമായ മുറിവിനെ സഹിച്ചതാണ്. അദ്ദേഹം പറഞ്ഞു.

രാവിലെ വി.കുർബ്ബാന റവ. ഫാ. എം.ഒ.ജോൺ (മുൻ വൈദിക ട്രസ്റ്റി) നയിച്ചു. അഖണ്ഡ പ്രാർത്ഥന,ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി,സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ എന്നിവ നടന്നു. റവ.ഫാ.ജേക്കബ് കോശി, പുത്തൂർ സമർപ്പണ പ്രാർത്ഥന നടത്തി.

03 വെള്ളിയാഴ്ച രാവിലെ 6.45 ന്: പ്രഭാതനമസ്ക്കാരം,വി.മുന്നിന്മേൽ കുർബ്ബാന റവ.ഫാ.ജോൺ വർഗ്ഗീസ്, തുവയൂർ

റവ.ഫാ.ജോബ്. എം.കോശി റവ. ഫാ. ആരോൺ ജോയ് എന്നിവര്‍ നയിക്കും 10.00 ന് ധ്യാനം നയിക്കുന്നത്.റവ.ഫാ.ജോൺ വർഗ്ഗീസ് കൂടാരത്തിൽ. 12.00 ന് : ഉച്ച നമസ്ക്കാരം, നേർച്ചകഞ്ഞി : സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ, വൈകിട്ട് 6.00 ന്

7.30 ധ്യാനം ,വചനശുശ്രൂഷ റവ.ഫാ.പി.ടി.ഷാജൻ (കൊല്ലം ഭദ്രാസന സെക്രട്ടറി)നയിക്കും തുടര്‍ന്ന് സമർപ്പണ പ്രാർത്ഥന

Advertisement