യുവാവിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍

Advertisement

ചാത്തന്നൂര്‍.യുവാവിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്ന പ്രതിയെ ചാത്തന്നൂര്‍ പോലീസ് പിടികൂടി. ചാത്തന്നൂര്‍ മലയാറ്റ്‌കോണം ചരുവിളപുത്തന്‍വിട്ടില്‍ ഷൈജു(25) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്.

30.11.2022 ല്‍ സൂഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന കല്ലുവാതുക്കല്‍ ഗോകുലത്തില്‍ രാഹുലിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണ മാല കവരുകയും ചെയ്യ്ത കുറ്റത്തിനാണ് പ്രതി പിടിയിലായത്. കോഷ്ണക്കാവിന് സമീപം ഷൈജുവും നാലുപേരും സംഘം ചേര്‍ന്ന് രാഹുലിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ ചീത്ത വിളിച്ചു കൊണ്ട് ആക്രമിക്കുകയും രാഹുലിന്റെ കഴുത്തില്‍ കിടന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്യ്തു.

വിവരം പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യ്താല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും നാലുപേര്‍ നേരുത്തേ തന്നെ പിടിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ പിടിയിലായതറിഞ്ഞ് ഒളിവില്‍ പോയ ഷൈജുവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തില്‍ പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ചതും പോലീസ് വാഹനം തകര്‍ത്തതുമായി ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement