ശാസ്താംകോട്ട ആ‍ഞ്ഞിലിമൂട്ടിലെ ടയര്‍ കടയില്‍ നിന്നും സ്വയം ടയറില്‍ കാറ്റുനിറച്ച യുവാവിന് സംഭവിച്ചത് കണ്ടോ, വിഡിയോ

ശാസ്താംകോട്ട: ടയറിൽ സ്വയം കാറ്റ് നിറച്ച യുവാവിന് ടയർ പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് അപകടം പറ്റിയത്.വ്യാഴാഴ്ച രാവിലെ ഒൻപതോടെ ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം. അറവാന (ഉന്ത് വണ്ടി) യുടെ ടയറിൽ കാറ്റടിക്കാൻ എത്തിയതായിരുന്നു മുഹമ്മദ് ഫൈസൽ .ഈ സമയം കടയിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് മുഹമ്മദ് ഫൈസൽ സ്വയം ടയറിൽ കാറ്റ് നിറയ്ക്കുകയായിരുന്നു.

അളവിൽ കവിഞ്ഞ് കാറ്റ് നിറഞ്ഞതോടെ ഉഗ്ര ശബ്ദത്തോടെ ടയർ പൊട്ടിത്തെറിച്ച് മുഹമ്മദ് ഫൈസലിൻ്റ മുഖത്ത് പരിക്കേൽക്കു കയായിരുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisement