കാട്ടുപന്നി ആക്രമണം ഇങ്ങ് ശാസ്താംകോട്ടയിലെത്തി

ശാസ്താംകോട്ട: കാട്ടുപന്നി ആക്രമണം ഇങ്ങ് ശാസ്താംകോട്ടയിലെത്തി. റബ്ബർ ടാപ്പിങ്ങ് തൊഴിലാളി മുതുപിലാക്കാട് തുണ്ടിൽ കിഴക്കതിൽ ബാബു (45) വിനാണ് കാട്ടു പന്നി ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് പുലർച്ചെ മുതു പിലാക്കാട് ക്ഷേത്രത്തിന് മുന്നിലുള്ള കുളത്തിന് സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്. സൈക്കിളിൽ വന്ന ബാബുവിനെ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുതു പിലാക്കാട് പോരുവഴി പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം പതിവായിരിക്കയാണ്. ക ല്ല ട പദ്ധതി കനാൽ വഴി വനത്തിൽ നിന്നു വരുന്ന കാട്ടുപന്നികളാണ് ഈ പ്രദേശങ്ങളിൽ താവളമടിക്കുന്നത്. കടമ്പനാട് പോരുവഴി പഞ്ചായത്തുകളില്‍ ഒരു വര്‍ഷം മുമ്പ് പന്നി എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പോരുവഴിയില്‍ വലിയ തോതില്‍ വിള നശീകരണമുണ്ട്. കര്‍ഷകര്‍ അടുത്തിടെ പഞ്ചായത്തില്‍ സമരം നടത്തിയിരുന്നു. യഥാര്‍ഥവനത്തില്‍നിന്നും ഏറെ വിദൂരമായ ഇടനാട് മേഖലകളിലേക്ക് വന്യജീവി ആക്രമണം എത്തുന്നത് ആശങ്കയോടെയാണ് ജനം കാണുന്നത്.

Advertisement