എം ഡിഎം എയും കഞ്ചാവുമായി തുറയിൽകടവ് ഭാഗത്തു യുവാവ് പിടിയിൽ

Advertisement

കരുനാഗപ്പള്ളി .  മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിൻ്റെ നേത്യത്വത്തിൽ തുറയിൽകടവ് ഭാഗത്തു നടത്തിയ പരിശോധനയിൽ ആദിനാട് കുറുങ്ങാട്ട് മുക്ക് ഭാഗത്തു നിന്നു 0.436 ഗ്രാം എം.ഡി.എം.എയും, 11 ഗ്രാം കഞ്ചാവും, അത് കടത്താനുപയോഗിച വാഹനവും ഉൾപ്പെടെ

കരുനാഗപ്പള്ളികുലശേഖരപുരം വില്ലേജിൽ ആദിനാട് വടക്കുമുറിയിൽ വൃന്ദാവനത്തു പടീറ്റതിൽ വീട്ടിൽ സജീവ് സുലൈമാൻ കുഞ്ഞ് (33)  നെ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നു കിട്ടിയ വിവരത്തിൽ നിന്നും കൂടുതൽ അന്വേഷണവും പരിശോധനകളും നടത്തുമെന്നും കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു, റൈയ്ഡിൽ പ്രിവൻറ്റീവ് ഓഫീസർമാരായ പി .എ അജയകുമാർ, കെ .വി എബി മോൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, സുധീർ ബാബു കെ ,അൻഷാദ് എസ്, അഖിൽ ആർ,

സഫേഴസൺ എസ്, ഡ്രൈവര്‍ മൻസൂർ പി.എം. എന്നിവർ പങ്കെടുത്തു.

Advertisement