ലുക്കൗട്ട് നോട്ടീസിനു പിന്നാലെ
വധശ്രമ കേസ്സിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗ്ലൂരുവിൽ നിന്നും പോലീസ് പിടികൂടി

ശാസ്താംകോട്ട:വധശ്രമ കേസ്സിലെ പ്രതിയായ കുന്നത്തൂർ സ്വദേശിയെ ബംഗ്ലൂരുവിൽ നിന്നും പോലീസ് പിടികൂടി.പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന കുന്നത്തൂർ നടുവിൽ നെടിയവിള കൊച്ചുതുണ്ടിൽ വീട്ടിൽ വിഷ്ണു.വി(32) ആണ് അറസ്റ്റിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മനസിലാക്കിയ
പോലീസ് വെള്ളിയാഴ്ചയാണ്
ബംഗ്ലൂരുവിൽ നിന്നും വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.ഇന്ന് (ശനി) ശാസ്താംകോട്ടയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രദേശവാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച
ശേഷം ഒളിവിൽ പോകുകയായിരുന്നു.മറ്റ് നിരവധി കേസ്സുകളിലും ഇയ്യാൾ പ്രതിയാണ്.കേസ്സിലെ മറ്റൊരു പ്രതിയായ കുന്നത്തൂർ നടുവിൽ ഉള്ളാടപ്പള്ളിൽ വീട്ടിൽ ശ്രീഹരി(27) ഒളിവിലാണ്.ഇരുവർക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ അനൂപിന്റെ നിയന്ത്രണത്തിൽ എസ്.ഐ രാജേഷ്,എഎസ്ഐ ശ്രീകുമാർ,സിപിഒ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്.

Advertisement