കമാന്‍ഡോഓപ്പറേഷന്‍,വടിവാളും നായയുമായി വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ പൂട്ടി ആനപിടുത്തക്കാര്‍

ചിതറ. വടിവാളും നായയുമായി അക്രമം നടത്തിയ സംഭവത്തിൽ പ്രതി സജീവനെ തന്ത്രപരമായി പിടികൂടി പോലീസ്. 6 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് സജീവൻ പിടിയിലായത്.

വാളും വളർത്തുനായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ പിടികൂടാൻ പോലീസ് വൈകിയത് ആശ്വാസമായി അതിനു പിന്നാലെയായിരുന്നു ഇന്നത്തെ പോലീസിൻ്റെ ഇടപെടൽ.
രാവിലെ 9 മണിയോടെയാണ് അൻപതോളം പോലീസുകാരും , ഫയർഫോഴ്സ് മൃഗസംരക്ഷണവകുപ്പ്, ഡോഗ് ക്യാച്ചേഴ്സ് എന്നീ സംഘങ്ങളും സജീവൻ്റെ വീട്ടിലേക്ക് എത്തുന്നത്.തുടർന്ന് സജീവനുമായി അനുനയ നീക്കം .

വഴങ്ങാൻ കൂട്ടാകാതിരുന്ന സജീവ് വീട് പൂട്ടി , വളർത്തുനായയെയും തുറന്നു വിട്ടു. പോലീസ് അകത്തു കടന്നാൽ അമ്മയെ കൊല്ലുമെന്നായിരുന്നു സജീവൻ്റെ ഭീഷണി.

പലകുറി , അനുനയ നീക്കം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൻ്റെ സ്വത്ത് തട്ടിയെടുത്തവരെ തൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന പുതിയ ആവശ്യവും സജീവൻ മുന്നോട്ട് വെച്ചു. പോലീസ് ബന്ധുവിനെ കൊണ്ടുവന്നെങ്കിലും സജീവൻ വഴങ്ങാൻ കൂട്ടാക്കിയില്ല. ആരുടേയും, സ്വത്ത് തട്ടിയെടുത്തിട്ടില്ലെന്ന് സജീവൻ്റെ പിതാവിൻ്റെ സഹോദരി പറഞ്ഞു.

പോലീസ് അകത്തു കയറാൻ ശ്രമിക്കുന്ന ഓരോ തവണയും വീട്ടിലെ ഗ്ലാസുകൾ തല്ലി തകർത്തുകൊണ്ടിരിന്ന സജീവൻ പുറത്തേക്ക് എറിഞ്ഞ ചില്ലുകൊണ്ട് നാട്ടുകാർക്കും പരിക്ക് പറ്റി. ഒടുവിൽ മുൻവാതിലിൽ സജീവനുമായി പോലീസ് സംസാരിക്കുന്നതിനിടയിൽ പിൻവാതിൽ തകർത്ത് അകത്തു കടന്ന എലിഫൻ്റ് സ്ക്വാഡിലെ റിജു സജീവനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ ചുമന്നാണ് റിജു പുറത്തെത്തിച്ചത്.

 പിന്നാലെ  വളർത്തു നായ്ക്കളെ ഡോഗ് ക്യാച്ചേഴ്സായ സഞ്ജുവും ഹേമന്ദും ചേർന്ന് പിടികൂടിയതോടെയാണ് 6 മണിക്കൂർ നീണ്ട ദൗത്യം അവസാനിച്ചത്. 

ഇത്തരം അനുഭവം ഇത് ആദ്യമെന്ന് സജീവനെയും നായ്ക്കളെയും പിടികൂടിയവർ.സജീവനെ പിടികൂടാനായതിൽ പോലീസിനും നാട്ടുകാർക്കും തലവേദന ഒഴിഞ്ഞു. മാതാവിനെ അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്ന ആശങ്കയും ഒടുങ്ങി.

Advertisement