ഞാങ്കടവിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ;ഭർത്താവ് അറസ്‌റ്റിൽ

കുന്നത്തൂർ : യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ തൃക്കോദേശ്വരം ക്ഷേത്രത്തിനു സമീപം അജയമന്ദിരത്തിൽ അജയകുമാറിൻ്റെ ഭാര്യ ചന്ദ്രിക (29)യാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് അജയകുമാറി(40)നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പുത്തൂരിൽ ലോട്ടറി വില്പന നടത്തിവരികയായിരുന്ന ചന്ദ്രികയെസ്ത്രീധനത്തിൻ്റെ പേരിൽ മദ്യപിച്ചെത്തി അജയകുമാർ നിരന്തരം മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിന് മൊഴി നൽകിയിരുന്നു.സ്ത്രീധന പീഡനം,ആത്മഹത്യാ പ്രേരണ
അടക്കമുള്ള വകുപ്പുകൾ അജയകുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.ഇരുവരുടെയും വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഇവർക്ക് കുട്ടികളില്ല.

Advertisement