മാരകായുധങ്ങളും,എയര്‍ഗണ്ണുമായി രണ്ട് പേർ അഞ്ചൽപോലീസിന്റെ പിടിയിലായി

അഞ്ചൽ : മാരകായുധങ്ങളും,തോക്കുമായിട്ട്(എയർ ഗൺ )രണ്ട് പേർ അഞ്ചൽപോലീസിന്റെ പിടിയിലായി

കാറിലെത്തിയ പ്രതികൾനാട്ടുകാർക്കെതിരെ വാള് വീശുകയും ഇരു ചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.

ആലപ്പുഴ നൂറനാട് താമരക്കുളം സ്വദേശികളായ ജിഷ്ണു ഭാസുരൻ (29), അജികുമാർ (48)എന്നിവരെ ആണ് പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടി അഞ്ചൽ കരുകോൺ ഭാഗത്ത്കൂടി അമിതവേഗതയിൽ എത്തിയ കാർ റോഡ് സൈഡിൽ ഇരുന്ന ഇരുചക്ര വാഹനം
ഇടിച്ചതിനുശേഷം നാട്ടുകാർക്കെതിരെ വാള് വീശി അമിതവേഗതയിൽ കാർ ഓടിച്ചു പോയി

എന്നാൽ വീണ്ടും പ്രതികൾ കാറിൽ വരുന്നത് കണ്ടു മറ്റൊരു വാഹനം റോഡിനു കുറുകെ കയറ്റിയിട്ടുനാട്ടുകാർ കാറിലെത്തിയവരെ പിടികൂടിഅഞ്ചൽ പോലീസിൽ വിവരമരീപ്പിച്ചു.
അഞ്ചൽ എസ് ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ
ഘംസ്ഥലത്ത് എത്തി
വാഹനം പരിശോധിച്ചപ്പോൾ ആണ് കാറിൽ വടിവാളും കമ്പിവടിയും, എയർഗണ്ണുംകണ്ടെത്തിയത്.തുടർന്ന് വാഹനവും, വടിവാളും എയർഗണ്ണും പ്രതികളെയും കസ്റ്റഡിയിൽഎടുത്തു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ചണ്ണപ്പെട്ട സ്വദേശിനി ആയിട്ടുള്ള സ്ത്രീയുടെ വീട്ടിൽ വന്നതാണെന്നും പൈസ സംബന്ധമായ വിഷയം ഉണ്ടെന്നുള്ള കാര്യം പ്രതികൾ പോലീസിനോട് പറഞ്ഞു.

പ്രതികൾക്കെതിരെ ആയുധനിരോധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

അറസ്റ്റ് രേഖപെടുത്തിയ പ്രതികളെകോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു .

Advertisement