അടൂരിലെ ലോഡ്ജിൽ കുന്നത്തൂർ സ്വദേശി തൂങ്ങി മരിച്ച സംഭവം , പിന്നിലെ കഥയിങ്ങനെ

അടൂരിലെ ലോഡ്ജിൽ കുന്നത്തൂർ സ്വദേശി തൂങ്ങി മരിച്ച സംഭവം; മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി: ആത്മഹത്യയ്ക്ക് കാരണം
വിവാഹം കഴിക്കണമെന്ന കാമുകിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്നുണ്ടായ കലഹത്തെ തുടർന്നെന്ന് സൂചന

കുന്നത്തൂർ:അടൂരിലെ ലോഡ്ജിൽ കുന്നത്തൂർ സ്വദേശി തൂങ്ങി മരിച്ച സംഭവത്തിലേക്ക് നയിച്ചത് വിവാഹം കഴിക്കണമെന്ന കാമുകിയുടെ ആവശ്യം കലഹത്തിൽ കലാശിച്ചതിനെ തുടർന്നെന്ന് സൂചന.കുന്നത്തൂർ പുത്തനമ്പലം
പത്താം വാർഡ് ജയ ഭവനിൽ ശ്രീജിത്ത്(29) തിങ്കൾ വൈകിട്ടാണ് ലോഡ്ജ് മുറിയിൽ തുങ്ങി മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുള്ള ശ്രീജിത്ത് അടൂരിൽ അപ്പോൾസ്റ്ററി കട നടത്തിവരികയാണ്.ഇതിനിടയിലാണ് ഭർത്താവ് മരിച്ച പ്രായപൂർത്തിയായ മക്കളുള്ള 39 കാരിയുമായി ശ്രീജിത്ത് എഫ്.ബി യിലൂടെ പരിചയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിനിയുമായുള്ള പരിചയം ക്രമേണെ പ്രണയത്തിലേക്ക് വഴുതിമാറി.പലപ്പോഴും ഇവർ അടൂരിൽ എത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീജിത്ത് ലോഡ്ജിൽ മുറിയെടുത്തത്.ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പോകുന്നുവെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. പിന്നീട് ഭാര്യ ഫോണിൽ വിളിച്ച പ്പോൾ വീഡിയോ കോൾ വഴി പ്രസാദവും മറ്റും കാട്ടി വിശ്വസിപ്പിക്കുകയും ചെയ്തു.ഇതിനോടകം കാമുകിയെ ലോഡ്ജിൽ എത്തിക്കുകയും ചെയ്തിരുന്നു.പിന്നീട് പതിവുപോലെ രാത്രിയിൽ വീട്ടിലെത്തുകയും ചെയ്തു.ഇന്നലെ (തിങ്കൾ) രാവിലെ വീണ്ടും ലോഡ്ജിൽ എത്തിയ ശേഷം അപ്പോൾസ്റ്ററി കടയിലെത്തി വർക്ക് ചെയ്ത ശേഷം ശ്രീജിത്ത് വൈകിട്ടോടെ വീണ്ടും ലോഡ്ജിലേക്ക് പോയി.പുറത്തു നിന്നും ഇയ്യാൾ ഭക്ഷണം വാങ്ങി മുറിയിലേക്ക് പോകുന്നത് കണ്ടതായി മാനേജർ പറഞ്ഞു.സന്ധ്യയോടെ വീട്ടിലേക്ക് ശ്രീജിത് മടങ്ങാൻ ഒരുങ്ങവേ കാമുകിയുമായി വഴക്കുണ്ടായി.തന്നെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ ആവശ്യം ശ്രീജിത്ത് നിരാകരിച്ചതാണ് ഇതിന് കാരണമെന്നാണ് സൂചന.

തുടർന്ന് ഇയ്യാൾ യുവതിയെ പിടിച്ചെറിയുകയും വീഴ്ചയിൽ നെറ്റിയിടിച്ച് രക്തം വാർന്ന് ബോധം നഷ്ടപ്പെടുകയും ചെയ്തു.കാമുകിക്ക് അത്യാഹിതം സംഭവിച്ചതായി തെറ്റിദ്ധരിച്ചായിരിക്കാം ഉടൻ തന്നെ ശ്രീജിത്ത് തൂങ്ങി മരിച്ചതെന്നാണ് വിവരം.രാത്രി ഒൻപതോടെയാണ് ആത്മഹത്യ പുറത്തറിഞ്ഞത്.പോലീസ് സ്ഥലത്തെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയും മക്കളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ് യുവതിയെ പ്രണയിച്ചതെന്നും പോലീസ് സംശയിക്കുന്നു.ശ്രീജിത്തിന്റെ മൃതദേഹം അനന്തര നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement