കൊല്ലം പ്രാദേശിക ജാലകം

ലഹരി വിരുദ്ധ ശൃംഖലയുമായി ബന്ധപ്പെട്ട് കേരളപ്പിറവി ദിവസമായ നവംബർ 1ന് കുന്നത്തൂർ അoബികോദയം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി .

മാരക മയക്കുമരുന്നുമായി സ്ഥിരം വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍

കരുനാഗപ്പള്ളി.മാരക മയക്കുമരുന്നുമായി സ്ഥിരം വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍. എക് സൈസ് സർക്കിൾ ഇൻസ്പെക്ടര്‍ പി.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ കല്ലേലിഭാഗം വയനകത്ത്

ഡെന്നി ഡോമിനിക്(23) എന്ന യുവാവിനെയാണ് സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽ പെട്ട 1.24 ഗ്രാം MDMA യും 11 ഗ്രാം ഗഞ്ചാവുമായി പിടികൂടിയത്. കരുനാഗപ്പള്ളി താലൂക്കിലെ മയക്കുമരുന്ന് വിപണ ശൃംഖലയിലെ മുഖ്യ കണ്ണിയാണ് ഡെന്നി. മാസങ്ങൾ നീണ്ട അന്വേഷനങ്ങൾക്ക് ഒടുവിൽ ആണ് പ്രതി എക്സൈസിന്റെ പിടിയിൽ ആയത് കരുനാഗപ്പള്ളി താലൂക്കിലെ മയക്കുമരുന്ന് ലോബിയുടെ കൂടുതൽ വിവരങ്ങൾ ഇയാളിൽ അറിയാൻ സാധിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചു.

കോളേജ് വിദ്യാർഥികൾക്കിടയിൽ മാരക മയക്കുമരുന്ന് ആയ MDMA, ‘ഗഞ്ചാവ്’ എന്നിവ സംയുക്തമായി ചേർത്ത് ജോയിന്റ്’ എന്ന രീതി പ്രചരിപ്പിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. പ്രതി’എക്സ്സൈസ്’ പാർട്ടിയെ കണ്ടു കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാഭാസ സ്ഥാപനത്തിന്റെ മതിൽ ചാടി ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറുകയും പിന്തുടർന്ന് എത്തിയ എക്സൈസ്സുകാരെ കണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി സമീപ സ്ഥലത്തെ മതില്‍ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ സാഹസികമായി ആണ് മയക്കു മരുന്നുമായി എക് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

ചെയ്തു. പരിശോധനയിൽ ഇന്‍സ്പെക്ടര്‍ എസ് .മധുസൂദനൻ പിള്ള, പ്രിവന്റീവ് ഓഫീസർ പി.എ.അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർ മാരായ സന്തോഷ്, അനിൽ കുമാർ, സുധീർ ബാബു, ഡ്രൈവർ മൻസൂർ എന്നിവർ പങ്കെടുത്തു.

അറിവ് തേടലിലും വായനയിലും കൂടി ലഹരി വിമുക്തമായ യുവത ഉയര്‍ന്നു വരണം ഡോ പികെ ഗോപന്‍

മൈനാഗപ്പള്ളി . അറിവ് തേടലിലും വായനയിലും കൂടി ലഹരി വിമുക്തമായ യുവത ഉയര്‍ന്നു വരണമെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ അഭിപ്രായപ്പെട്ടു.

ഗ്രാന്മ ഗ്രാമീണ വായനശാല, കേരള ലൈബ്രറി, പ്രിസ്കില്ല ലൈബ്രറി, ജവഹർ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കോവൂർ തേവലക്കര ഹൈ സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ

കോവൂരില്‍ മൂന്ന് ലൈബ്രറികള്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ സംസാരിക്കുന്നു

ഡോ.കെ.ബി ശെൽവമണി, ബി.രാധാകൃഷ്ണൻ ,ഹരികുറിശ്ശേരി,അനിൽ മത്തായി, കുരീപ്പുഴ ഫ്രാൻസിസ്, സോമൻ മൂത്തേഴം, കെ.ബി.വേണു എന്നിവർ സംസാരിച്ചു.

കാബോദ് ഗ്രാമീണ ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ ക്ലാസും പോസ്റ്റർ രചനയും

തേവലക്കര. കബോദ് ഗ്രാമീണ ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ ക്ലാസും,പോസ്റ്റർ രചനയും,ജാഗ്രത ജ്യോതിയും സംഘടിപ്പിച്ചു…….
തേവലക്കര കാബോദ് ഗ്രാമീണ ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ ക്ലാസും പോസ്റ്റർ രചനയും, ജാഗ്ര ജാഗ്രത ജ്യോതിയും സംഘടിപ്പിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് സത്യദാസ് തോമസ് വഹിച്ചു.മോസസ് ചാക്കോ യോഗo ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവെന്റീവ് ഓഫീസർ അനിൽകുമാർ. എസ് ക്ലാസ് നയിച്ചു സെക്രട്ടറി ഷിബു കെ സി, പിസി ജോസഫ്, തോമസ് മാത്യു,സുബിസജിത്ത്, മിനിജെയിംസ് റീന. എ, ആനിവർഗീസ്, ഷീബഷിബു,അനീഷ്, ജെയിംസ്, അനിൽകുമാർ എൻ എന്നിവർ നേതൃത്വം നൽകി.

കെ.എസ്.എം.ഡി.ബി. കോളേജിൽ കേരളപ്പിറവിദിനം ആഘോഷിച്ചു

ശാസ്താംകോട്ട.കെ.എസ്.എം.ഡി.ബി. കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി. പ്രകാശ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ പുരാവസ്തു വകുപ്പുമായി സഹകരിച്ച് പുരാവസ്തു പ്രദർശനം നവംബർ 1, 2 ദിവസങ്ങളിൽ നടക്കും.

ഡിബികോളജ് മലയാളവിഭാഗം വിദ്യാർത്ഥികൾ ‘കേരളം’ എന്ന വിഷയത്തെ കേന്ദ്രമാക്കി തയ്യാറാക്കിയ കയ്യെഴുത്ത് പുസ്തകം ‘ അ’ പരിപാടിയിൽ പ്രകാശനം ചെയ്യുന്നു

ശാസ്താംകോട്ടയിൽ നിന്ന് ശേഖരിച്ചതടക്കമുള്ള പുരാവസ്തുക്കൾ പ്രദർശനത്തിലുണ്ട്. മലയാളവിഭാഗം വിദ്യാർത്ഥികൾ ‘കേരളം’ എന്ന വിഷയത്തെ കേന്ദ്രമാക്കി തയ്യാറാക്കിയ കയ്യെഴുത്ത് പുസ്തകം ‘ അ’ പരിപാടിയിൽ പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. സാഹിത്യകൃതികളെ ആധാരമാക്കി തയ്യാറാക്കിയ മോണോ ആക്ട്, കഥാപ്രസംഗം എന്നിവ വേറിട്ട അനുഭവം സമ്മാനിച്ചു. മലയാള വിഭാഗം അധ്യക്ഷൻ ആത്മൻ എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പ്രീത ജി. പ്രസാദ്, രാഗി ആർ.ജി., ഡോ. മധു ടി., വരുൺ വി.എസ്. എന്നിവർ സംസാരിച്ചു.

ഐ.സി.എസ്. സ്പിരിച്വൽ മിഷന് തുടക്കമായി

ശാസ്താം കോട്ട: ആത്മീയ പുരുഷൻമാരായ ശൈഖ് ജീലാനി യുടെയും താജുൽ ഉലമ യുടെയും പാവന സ്മരണ യിൽ സംഘടിപ്പിച്ച സ്പിരിച്വൽ മിഷൻ പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഇമാം സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി കെ ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മിഷനിൽ വ്ക്തിത്വ വികസനം, ഖുർആനിലൂടെ, മഹല്ലു ഭരണം, ഇസ്തിഗാസ, താജുൽ ഉലമ അനുസ്മണം, ജീലാനീ ദർശനം,

സ്പിരിച്വൽ മിഷൻ പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഇമാം സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

എന്നീ വിഷയങ്ങൾ യഥാക്രമം ഡോ: അബ്ദുസ്സലാം ഹാശിമി ഓമശ്ശേരി, പി എം സെയ്തലവി ദാരിമി, കെ ഹുസൈൻ സഖാഫി ബീമാപള്ളി, എം എ അബ്ദുറഷീദ് മദനി, പി കെ ബാദ്ഷ സഖാഫി എന്നിവർ അവതരിപ്പിച്ചു. ഇശൽ വിരുന്നിന് റാഷിദ് ജൗഹരി കൊല്ലം, സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, സയ്യിദ് അഫ്സൽ തുറാബ് തങ്ങൾ നേതൃത്വം നൽകി. പി എം ഷാഹുൽ ഹമീദ്, എച് കാദർ കുട്ടി, പി എ ഖാജാ, എ റഷീദ്, ഐ ഷാനവാസ്, പ്രസംഗിക്കും.

കർഷക പ്രതിഷേധ കൂട്ടായ്മ നടത്തി

കരുനാഗപ്പള്ളി .അഖിലേന്ത്യ കിസാൻ സഭ കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദ്രോഹനയങ്ങൾക്കെതിരെ കർഷക പ്രതിഷേധ കൂട്ടായ്മ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ മുൻ എം.എൽ.എ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ എസ്. നാസ്സർ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി പോണാൽ നന്ദകുമാർ , കിസാൻ സഭ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ്

കർഷക പ്രതിഷേധ കൂട്ടായ്മ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ മുൻ എം.എൽ.എ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബി.ശ്രീകുമാർ , സി.പി.ഐ ഓച്ചിറമണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ , കിസാൻ സഭ ഓച്ചിറ മണ്ഡലം പ്രസിഡന്റ് എ.നാസ്സർ , ആക്റ്റിംഗ് സെക്രട്ടറി സലിം സേട്ട് എന്നിവർ സംസാരിച്ചു., എസ്.വിജയൻ സ്വാഗതവും, നൗഷാദ് മേമന നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ ജെ.ബാബു,, രാജൻ പിള്ള, മുരളീധരൻ പിള്ള , സുലൈയ്മാൻ കുഞ്ഞ്, അബ്ദുൽ സലാം, സീനത്ത്,നജ്മ അജിതാ കെ.രാമചന്ദ്രൻ ലാവണ്യ, രണ്ടീവ് ഉണ്ണി എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

ചിറ്റുമലയിൽ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ യുമായി
മൺട്രോതുരുത്ത് സ്വദേശി പിടിയിൽ

കിഴക്കേ കല്ലട :ചിറ്റുമലയിൽ നാലു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ യുമായി
മൺട്രോതുരുത്ത് സ്വദേശിയായ 21കാരൻ പിടിയിൽ.കിഴക്കേകല്ലട
പോലീസാണ് ഇയ്യാളെ പിടികൂടിയത്.

ചിറ്റുമല സർവീസ് സഹകരണ ബാങ്കിന് സമീപത്തു നിന്നുമാണ് യുവാവ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം.മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ശാസ്താംകോട്ടയിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ സംഗമം ബുധനാഴ്ച

ശാസ്താംകോട്ട : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഹരിത കർമ്മ സേനാ അംഗങ്ങളുടെ സംഗമം ബുധനാഴ്ച ശാസ്താംകോട്ട കെഎസ്ആർറ്റിസി ഡിപ്പോ ഗ്രൗണ്ടിൽ നടക്കും.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അൻസർ ഷാഫി അധ്യക്ഷത വഹിക്കം.ശുചിത്വ സന്ദേശ യാത്ര, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ,കലാപരിപാടികൾ എന്നിവ നടക്കും.

ലഹരി വിരുദ്ധ റാലിയും
ലഹരി വിരുദ്ധ സദസും

ശൂരനാട്:ശൂരനാട് മില്ലത്ത് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസും റാലിയും നടത്തി.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ബിന്ദുകുമാരി, അദ്ധ്യാപകരായ സരിത,സജു,ദീപ്തി,ശുഭ,ഉഷ,രജനി, ഷെമി,കോളേജ് പ്രതിനിധികളായ അനന്തു,ശരത്,അരുൺ, ശാസ്താംകോട്ട എക്സൈസ് അധികൃതർ എന്നിവർ പങ്കെടുത്തു.

മജീദയുടെ ചികിത്സാ ചെലവ് ഉൾപ്പെടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് കൊടിക്കുന്നിൽ

ശാസ്താംകോട്ട : കായികമേളയിൽ പങ്കെടുത്ത മകനെ കൂട്ടിക്കൊണ്ട് പോകാനെത്തിയ മാതാവിന് ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേങ്ങ ഐസിഎസ് പുതുമംഗലത്ത് വീട്ടിൽ
മാജിദ(42) യുടെ ചികിത്സാ ചെലവ് ഉൾപ്പെടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.ചവറ
മേഖലയിൽ വേണ്ടത്ര സ്ഥല സൗകര്യമില്ലാത്തതിനാലാണ് കായികമേള ശാസ്താംകോട്ട ഡി.ബി
കോളേജ് മൈതാനിയിൽ വച്ച് നടത്തിയത്.എന്നാൽ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് മേള സംഘടിപ്പിച്ചതെന്ന് വ്യാപകമായ പരാതി ഉയർന്നതായും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.
ഹാമർ ത്രോ മത്സരത്തിനിടയിൽ ഞായറാഴ്ച വൈകിട്ട് മത്സരാർത്ഥി എറിഞ്ഞ ഹാമർ അപ്രതീക്ഷിതമായി മാജിദയുടെ തലയിൽ പതിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാജിദയോട്
അധികൃതർ നിസ്സംഗത കാട്ടുന്നതായി കഴിഞ്ഞ ദിവസം കുടുംബം ആരോപിച്ചിരുന്നു.

പെൻഷനേഴ്സ് അസോസിയേഷൻ പ്രകടനവും കരിദിനാചാരണവും നടത്തി

ശാസ്താംകോട്ട: കുടിശികയുള്ള ക്ഷാമബത്തകൾ ഉടൻ അനുവദിക്കുക,പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക,മെഡിസപ്പ് ചികിത്സാ പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ പ്രകടനവും സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ്‌ എ.എ റഷീദ് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ.സോമൻപിള്ള,സുധാകര പണിക്കർ,ശൂരനാട് വാസു,നേതാക്കളായ കെ.ജി ജയചന്ദ്രൻപിള്ള,ഡി.ബാബുരാജൻ,

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ നടത്തിയ പ്രകടനം

ലീലാമണി,രാമകൃഷ്ണപിള്ള, അബ്ദുൽ സമദ്,വാസുദേവക്കുറുപ്പ്,ശങ്കരപ്പിള്ള,ഗീതാ ബായ്,അസൂറാബീവി, നാസർഷാ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വി.എൻ സദാശിവൻപിള്ള,ലുക്കോസ് മാത്യു, സുരേഷ് ബാബു,സഹദേവൻ,ദേവരാജൻ, മാത്യു വട്ടവിള,രാജീവ്‌ പെരുമ്പുറത്, സാവിത്രി എന്നിവർ നേതൃത്വം നൽകി.

ഭരണിക്കാവിൽ ഗാന്ധി പ്രതിമ അനാശ്ചാദനം ചെയ്തു

ശാസ്താംകോട്ട : സംസ്ക്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ കുന്നത്തൂർ കോൺഗ്രസ് ഭവന് സമീപം സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാശ്ചാദനം എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.നിയോജക മണ്ഡലം ചെയർമാൻ ഷാഫി ചെമ്മാത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആദരിച്ചു.

സംസ്ക്കാര സാഹിതി കുന്നത്തൂർ കോൺഗ്രസ് ഭവന് സമീപം സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാശ്ചാദനം എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ നിർവഹിക്കുന്നു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്,ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ,ഷാഫി ചെമ്മാത്ത് എന്നിവർ സമീപം

സൈറസ് പോൾ, ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ,എം.എസ് ഇക്ബാൽ,തുണ്ടിൽ നൗഷാദ്, കെ.സുകുമാരൻ നായർ,എം.വി ശശികുമാരൻ നായർ, പി.നുറുദ്ദീൻ കുട്ടി,വൈഷാജഹാൻ,സി.സരസ്വതി അമ്മ,കല്ലട ഗിരീഷ്,പി.കെ രവി,സുധീർ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംസ്കാര സാഹിതി കലാകാരന്മാരുടെ കലാസന്ധ്യയും നടന്നു.

Advertisement