മാരക മയക്കുമരുന്നുമായി സ്ഥിരം വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍

Advertisement

കരുനാഗപ്പള്ളി.മാരക മയക്കുമരുന്നുമായി സ്ഥിരം വില്‍പ്പനക്കാരനായ യുവാവ് പിടിയില്‍. എക് സൈസ് സർക്കിൾ ഇൻസ്പെക്ടര്‍ പി.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ കല്ലേലിഭാഗം വയനകത്ത്

ഡെന്നി ഡോമിനിക്(23) എന്ന യുവാവിനെയാണ് സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽ പെട്ട 1.24 ഗ്രാം MDMA യും 11 ഗ്രാം ഗഞ്ചാവുമായി പിടികൂടിയത്. കരുനാഗപ്പള്ളി താലൂക്കിലെ മയക്കുമരുന്ന് വിപണ ശൃംഖലയിലെ മുഖ്യ കണ്ണിയാണ് ഡെന്നി. മാസങ്ങൾ നീണ്ട അന്വേഷനങ്ങൾക്ക് ഒടുവിൽ ആണ് പ്രതി എക്സൈസിന്റെ പിടിയിൽ ആയത് കരുനാഗപ്പള്ളി താലൂക്കിലെ മയക്കുമരുന്ന് ലോബിയുടെ കൂടുതൽ വിവരങ്ങൾ ഇയാളിൽ അറിയാൻ സാധിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചു.

കോളേജ് വിദ്ധ്യാർഥികൾക്കിടയിൽ മാരക മയക്കുമരുന്ന് ആയ MDMA, ‘ഗഞ്ചാവ്’ എന്നിവ സംയുക്തമായി ചേർത്ത് ജോയിന്റ്’ എന്ന രീതി പ്രചരിപ്പിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. പ്രതി’എക്സ്സൈസ്’ പാർട്ടിയെ കണ്ടു കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ വിദ്യാഭാസ സ്ഥാപനത്തിന്റെ മതിൽ ചാടി ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറുകയും പിന്തുടർന്ന് എത്തിയ എക്സൈസ്സുകാരെ കണ്ട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി സമീപ സ്ഥലത്തെ മതില്‍ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ സാഹസികമായി ആണ് മയക്കു മരുന്നുമായി എക് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

ചെയ്തു. പരിശോധനയിൽ ഇന്‍സ്പെക്ടര്‍ എസ് .മധുസൂദനൻ പിള്ള, പ്രിവന്റീവ് ഓഫീസർ പി.എ.അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർ മാരായ സന്തോഷ്, അനിൽ കുമാർ, സുധീർ ബാബു, ഡ്രൈവർ മൻസൂർ എന്നിവർ പങ്കെടുത്തു.

Advertisement