ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


ശാസ്താംകോട്ട: അക്ഷരമാണ് ലഹരി വായനയാണ് ലഹരി
എന്ന സന്ദേശം ഉയർത്തി ശൂരനാട് തെക്ക്
പഞ്ചായത്ത്‌ സമിതിയുടെയും എസ് കെ വി ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽലഹരിവിരുദ്ധ ക്യാമ്പയിൻ
സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് എക്സി അംഗം മനു വി കുറുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ
എ ഷീബ ക്ലാസുകൾ കൈകാര്യം ചെയ്തു. ഗ്രന്ഥശാല ഭാരവാഹികളായ ആർ ഗോപാലകൃഷ്ണപിള്ള, സി. ഗോപകുമാർ, കമലമ്മ ടീച്ചർ , , എസ് ബിനുകുമാർ, ജയൻ എന്നിവർ സംസാരിച്ചു.ഇ നിസ്സാമുദീൻ സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ദീപേന്ദു ഹരീഷ് അധ്യക്ഷനായിരുന്നു.തുടർന്ന് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയും സംഘവും അവതരിപ്പിച്ച നടകം അരങ്ങേറി.

Advertisement