ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ കരുനാഗപ്പള്ളി സ്വദേശിനി മരണപ്പെട്ടു

കരുനാഗപ്പള്ളി: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ ജിദ്ദ എയർപോർട്ടിൽ വച്ച് തീർത്ഥാടക മരണപ്പെട്ടു.
കൊല്ലം കരുനാഗപ്പള്ളികുലശേഖരപുരം ആദിനാട് വടക്ക് പനച്ചമൂട് ജമാത്തിൽ തയ്യിൽ പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിൻ്റെ ഭാര്യ. റുഖിയാബീവി (70) യാണ് മരണപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബോർഡിംങ് പാസ് ലഭിച്ചതിനു ശേഷം എമിഗ്രോഷനു വേണ്ടി ക്യൂ നിൽക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
10 ദിവസത്തോളം കിംഗ് അബ്ദുള്ള മെഡിക്കൽ സെൻ്ററിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. റുഖിയാ ബീവി വെള്ളിയാഴ്ച ഉച്ചയോട് കുടിയാണ് മരണപെട്ടത്. മക്കൾ:
ഇസ്ഹാക്ക് കുട്ടി (ഷാജി, ഷാഹിദ, സീനത്ത്. മരുമക്കൾ: ഷീജ, മഹിൻ, നവാസ്,
കബറടക്കം മക്കയിൽ നടക്കും.

Advertisement