മുണ്ടുടുത്ത് മണ്ണിലിറങ്ങി പത്മപ്രിയ

ഷൂട്ടിങ്ങിനു അവധി കൊടുത്തു കൃഷി ചെയ്യാനായി മണ്ണിലേയ്ക്കിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പത്മപ്രിയ.

മുണ്ടുടുത്ത് തൂമ്പയുമെടുത്തു മണ്ണിൽ കിളയ്ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ വീടിന്റെ പിൻവശത്തു തന്നെയാണ് കൃഷിയുമായി പത്മപ്രിയ കൂടിയിരിക്കുന്നത്. താരങ്ങളായ റിമ കല്ലിങ്കൽ, ദിവ്യ ഗോപിനാഥ് എന്നിവർ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

ഒരിടവേളയ്ക്കു ശേഷം ‘ ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോൻ, റോഷൻ മാത്യൂസ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

നർത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരിക്കുകയാണ്.

Advertisement