ചിതറ ഗവൺമെന്റ് എൽപിഎസിലെ വിദ്യാർത്ഥിയെ പാമ്പ് കടിച്ചു

കൊല്ലം ചിതറ ഗവൺമെന്റ് എൽപിഎസിലെ നാല് സിയിൽ പഠിക്കുന്ന അഫ്സൽ എന്ന വിദ്യാർത്ഥിക്കാണ് പാമ്പുകടിയേറ്റത്. ഉച്ചയ്ക്ക് 11:30 മണിയോടുകൂടിയാണ് സംഭവം. ടോയ്ലറ്റിൽ വെച്ചാണ് കടിയേറ്റത്.
പരിസരപ്രദേശം മുഴുവൻ കാടുപിടിച്ച് നിലയിലാണ്.

അപ്പോൾ തന്നെ കുട്ടിയെ കടയ്ക്കൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും അവിടെന്ന് പ്രാഥമിക നടപടികൾക്ക് ശേഷം തിരുവനന്തപുരം എസ് എ റ്റി യിലേക്ക് മാറ്റി. കുട്ടി 24 മണിക്കൂർ ഒബ്സർവേഷനിലാണ്.
തുമ്പമൺതൊടി മുജീബിന്റെ മകനാണ് അഫ്സൽ.

Advertisement