ചതയ ദിനാഘോഷത്തിനിടെ എസ്ഡിപിഐ ആക്രമണം, കുന്നത്തുർ എസ് എൻഡിപിയൂണിയർ പ്രതിഷേധിച്ചു

ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം കുന്നുവിള കുമാരനാശാൻ മെമ്മോറിയൽ 5502ാം നമ്പർ എസ് എൻ.ഡി.പി ശാഖാ യോഗത്തിൽ വച്ച് നടത്തിയ ശ്രീനാരായണ ​ഗുരുദേവ​ന്റെ 168ാം ജന്മദിനാഘോഷ പരിപാടിയിൽ ഒരുപറ്റം എസ്.ഡി.പി.ഐ പ്രവർത്തകർ ഇരച്ചുകയറി സംഘർഷം ഉണ്ടാക്കുകയും
ഗുരുമന്ദിരത്തി​ന്റെ മുന്നിൽ വച്ചു നടന്ന പരിപാടി അലങ്കോലപ്പെടുത്തുകയും എസ്.എൻ.ഡി.പി ശാഖാ കുടുംബത്തിൽപ്പെട്ടവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിൽ കുന്നത്തൂർ എസ്.എൻ.ഡി.പി യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഈ ക്രൂരമായ നടപടിക്കെതിരെ ശൂര നാട് പോലീസ് സ്റ്റേഷനിൽ പരാധി നൽകുകയും പോലീസ് സഘർഷത്തിൽ പരിക്കു പറ്റിയവരുടെ മൊഴി എടുത്തിരിക്കുകയുമാണ്. അക്രമികളെ ഉടൻ അറസ്റ്റു ചെയ്ത് നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകുമെന്നും കുന്നത്തൂർ യൂണിയൻ ഭാരവാഹികൾ അറിയിച്ചു .

Advertisement