അമ്പലത്തുംഭാഗത്ത് ചതയാഘോഷ പരിപാടിക്കുനേരെ നടന്ന നടന്ന സംഘര്‍ഷവുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ

ശാസ്താംകോട്ട. അമ്പലത്തുംഭാഗത്തുനടന്ന സംഘര്‍ഷവുമായി ബന്ധമില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു. ശ്രീനാരായണ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഒരു സംഘം അക്രമം കാട്ടുകയും സമുദായാംഗങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തതായി കാട്ടി എസ്എന്‍ഡിപിയോഗം പരാതി നല്‍കിയിരുന്നു.

എസ്ഡിപിഐ ആണ് അക്രമത്തിന് പിന്നിലെന്ന ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുകയും ഓണ്‍ലൈന്‍ വഴി വാര്‍ത്ത പ്രചിപ്പിക്കുകയും ചെയ്തതിനെതിരെ എസ്ഡിപിഐ പൊലീസിന് പരാതി നല്‍കി. ബിജെപി പ്രാദേശിക നേതാക്കളാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും അമ്പലത്തുംഭാഗം എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഷെഫീഖ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ബിജെപി നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി നേതാക്കള്‍ ആരോപിച്ചു.

Advertisement