തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരക്കു കൂടിയ പ്രധാന വീഥിയായ കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം ജങ്ഷന്‍ വരെ വൈകുന്നേരം ആറ് മുതല്‍ 11 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.വെള്ളയമ്പലം ഭാഗത്തുനിന്ന് തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ ശ്രീമൂലം ക്ലബ്ബ്, വഴുതയ്ക്കാട്, ആനിമസ്‌ക്രിന്‍ സ്‌ക്വയര്‍, പനവിള വഴി പോകണം. പി.എം.ജി., പട്ടം, മെഡിക്കല്‍ കോളേജ് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ കവടിയാര്‍, കുറവന്‍കോണം വഴി പോകണം. തമ്പാനൂര്‍, കിഴക്കേക്കോട്ട ഭാഗത്തുനിന്ന് പേരൂര്‍ക്കട, ശാസ്തമംഗലം ഭാഗത്തേക്കു പോകേണ്ടവ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍നിന്നു തിരിഞ്ഞ് നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജങ്ഷന്‍, ടിടിസി വഴി പോകേണ്ടതാണ്. മാനവീയം റോഡില്‍ വാഹനഗതാഗതം അനുവദിക്കുന്നതല്ല. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കംചെയ്യുമെന്നും പോലീസ് അറിയിച്ചു.

Advertisement